Quantcast

എറണാകുളത്ത് അമ്മയ്ക്കൊപ്പം തീപ്പൊള്ളലേറ്റ മകനും മരിച്ചു

ഇന്നലെയാണ് അതുലിന്‍റെ അമ്മ സിന്ധു പൊള്ളലേറ്റ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-12-06 01:41:46.0

Published:

6 Dec 2021 6:47 AM IST

എറണാകുളത്ത് അമ്മയ്ക്കൊപ്പം തീപ്പൊള്ളലേറ്റ മകനും മരിച്ചു
X

എറണാകുളം നായരമ്പലത്ത് അമ്മയ്ക്കൊപ്പം തീപ്പൊള്ളലേറ്റ മകനും മരിച്ചു. നായരമ്പലം സ്വദേശി അതുൽ ആണ് മരിച്ചത്. കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ ഇന്നും ചോദ്യം ചെയ്യും. ഇന്നലെയാണ് അതുലിന്‍റെ അമ്മ സിന്ധു പൊള്ളലേറ്റ് മരിച്ചത്. മരിച്ച സിന്ധുവിന്‍റെ ഫോണ്‍ വിശദമായി പൊലീസ് പരിശോധിക്കും.



ഇന്നലെ രാവിലെയോടെയാണ് വൈപ്പിൻ നായരമ്പലത്തെ വീട്ടിൽ പൊള്ളലേറ്റ നിലയിൽ സിന്ധുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തന്നെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുൻപ് പ്രദേശത്തുള്ള യുവാവിനെതിരെ സിന്ധു പൊലീസിൽ പരാതി നൽകിയിരുന്നു,

മരണത്തില്‍ ഈ യുവാവിന് ബന്ധമുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മരിക്കുന്നതിന് തൊട്ട് മുന്‍പ് യുവാവിന്‍റെ പേര് പറയുന്ന സിന്ധുവിന്‍റെ ശബ്ദരേഖയാണ് കുടുംബം ഇതിന് തെളിവായി പൊലീസിന് കൈമാറിയിട്ടുളളത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് യുവാവിനെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും.



TAGS :

Next Story