Quantcast

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം; പ്രതിഷേധം രേഖപ്പെടുത്തി എസ്.എഫ്.ഐ

ഐഷ സുല്‍ത്താനക്കും ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച് എസ്.എഫ്.ഐ

MediaOne Logo

Web Desk

  • Published:

    12 Jun 2021 6:47 AM GMT

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം;  പ്രതിഷേധം രേഖപ്പെടുത്തി എസ്.എഫ്.ഐ
X

ഐഷ സുല്‍ത്താനക്കും ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച് എസ്.എഫ്.ഐ. നിലനില്‍പിനായി പോരാടുന്ന ലക്ഷദ്വീപ് ജനതയ്ക്കും, ഐഷ സുൽത്താനക്കും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ഐക്യദാർഢ്യവും, പിന്തുണയും ഉണ്ടാകുമെന്നും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

ഐഷ സുല്‍ത്താന ഫേസ്ബുക്കിൽ പങ്ക് വെച്ച വരികൾ ക്വോട്ട് ചെയ്തുകൊണ്ടാണ് എസ്.എഫ്.ഐ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അപലപിച്ചത്. 'കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപുകാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്, എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്'. ലക്ഷദ്വീപ് വിഷയം പുറംലോകത്തെത്തിക്കുന്നതിലും ദ്വീപ് ജനതയ്ക്ക് വേണ്ടി ശബ്ദമുയർത്തുന്നതിലും മുന്നിൽ നിന്ന സാമൂഹ്യപ്രവർത്തകയാണ് സംവിധായിക കൂടിയായ ഐഷ സുൽത്താന. ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്ന് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. എസ്.എഫ്.ഐ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മീഡിയവൺ ചർച്ചക്കിടെ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ കെ. പ​ട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന്​ വിശേഷിപ്പിച്ച സംഭവത്തിലാണ്​ ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽ പട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമർശം. ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേൽ കവരത്തി പൊലീസ് ആണ് ഐഷക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

TAGS :

Next Story