Quantcast

വർക്കലയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അപകടത്തിപ്പെട്ടു

നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-09-10 05:55:05.0

Published:

10 Sept 2023 11:17 AM IST

വർക്കലയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അപകടത്തിപ്പെട്ടു
X

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അപകടത്തിപ്പെട്ടു. നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് അപകടമുണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയാണ് കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. സമീപത്ത് സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതും അപകടത്തിന് കാരണമായി. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


TAGS :

Next Story