Quantcast

അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ മീഡിയവൺ മാധ്യമ പ്രവർത്തക ഷിദ ജഗത് പരാതി നൽകി

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-10-28 09:17:53.0

Published:

28 Oct 2023 9:15 AM GMT

അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ മീഡിയവൺ മാധ്യമ പ്രവർത്തക ഷിദ ജഗത് പരാതി നൽകി
X

കോഴിക്കോട്: അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മീഡിയവൺ മാധ്യമ പ്രവർത്തക ഷിദ ജഗത് പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. നടക്കാവ് സ്റ്റേഷൻ പരിധിയിൽ സംഭവം നടന്നതിനാൽ കമ്മീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറിയതായി അറിയിച്ചു.

സംഭവത്തിൽ ഇന്നലെ തന്നെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷിദ ജഗത് വ്യക്തമാക്കിയിരുന്നു. ഇന്നലെ കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഷിദ ജഗതിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ വെച്ച കൈ അവർ അപ്പോൾ തന്നെ തട്ടിമാറ്റിയിരുന്നു. നിയമ നടപടി ഉൾപ്പെടെ എല്ലാ തുടർ നീക്കങ്ങൾക്കും മീഡിയവണിൻറെ എല്ലാ പിന്തുണയും നൽകുമെന്ന് മാനേജിങ് എഡിറ്റർ സി.ദാവൂദ് അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നല്കുമെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

TAGS :

Next Story