Quantcast

കൊളത്തറയില്‍ വാഹനങ്ങള്‍ കത്തിയ സംഭവം: പെട്രോള്‍ ഒഴിച്ച് തീയിടുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന്

ഒരാൾ കുപ്പിയില്‍ കൊണ്ടുവന്ന പെട്രോൾ വാഹനങ്ങള്‍ക്കുമേല്‍ ഒഴിക്കുന്നതും പിന്നീട് കത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-02-12 07:45:20.0

Published:

12 Feb 2023 12:40 PM IST

vehicle burning in Kolathara,  Footage,  young man pouring petrole,setting fire breaking news malayalam
X

കോഴിക്കോട്: കൊളത്തറയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് യുവാവ് തീയിടുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. ഒരാൾ കുപ്പിയില്‍ കൊണ്ടുവന്ന പെട്രോൾ വാഹനങ്ങള്‍ക്കുമേല്‍ ഒഴിക്കുന്നതും പിന്നീട് കത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനങ്ങളിലേക്ക് തീ ആളിപ്പടരുമ്പോള്‍ യുവാവ് ഓടി രക്ഷപ്പെടുന്നതായും ദൃശ്യങ്ങളില്‍ കാണാം.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ബന്ധുക്കളുമായി സ്വത്ത് തർക്കമുണ്ടായിരുന്നതായി വീട്ടുടമ ആനന്ദ് പറഞ്ഞു. ഒരുപക്ഷേ അതിന്‍റെ തുടര്‍ച്ചയാകാം ഈ ആക്രമണമെന്നാണ് പൊലീസ് പ്രാധമികമായി വിലയിരുത്തുന്നത്.

12.10 ഓടെയാണ് കോഴിക്കോട് കൊളത്തറ സ്വദേശിയായ ആനന്ദിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീ പടർന്നത്. കാറും ഇരുചക്രവാഹനങ്ങളുമാണ് അഗ്‌നിക്കിരയായത്. തീ ആളിപ്പടരുന്നത് കണ്ട വഴിയാത്രക്കാരൻ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.


TAGS :

Next Story