എസ്‍പിയുടെ ക്യാമ്പ് ഓഫീസില്‍ വിളിച്ച പൊലീസുകാരനെതിരെ അസഭ്യം; അന്വേഷണത്തിന് ഉത്തരവിട്ട് എസ്‍പി
ഫോണിലൂടെ നേരിട്ട അപമാനം വ്യക്തമാക്കുന്ന ഓഡിയോ ഉദ്യോഗസ്ഥന്‍ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു

കൊച്ചി: പൊലീസുകാരനെ അസഭ്യം പറഞ്ഞ് എറണാകുളം റൂറല്‍ എസ്.പിയുടെ ക്യാമ്പ് ഓഫീസ്. ട്രാഫിക് ഡ്യൂട്ടിയില്‍ നില്‍ക്കാന്‍ റിഫ്‌ലക്ടര്‍ ജാക്കറ്റ് ആവശ്യപ്പെട്ട് എസ്.പി ഓഫീസിലേക്ക് വിളിച്ചതായിരുന്നു പൊലീസുകാരന്‍.
ഫോണ്‍ സംഭാഷണം സംബന്ധിച്ച് എസ്.പി അന്വേഷണം പ്രഖ്യാപിച്ചു. ഫോണിലൂടെ നേരിട്ട അപമാനം വ്യക്തമാക്കുന്ന ഓഡിയോ ഉദ്യോഗസ്ഥന്‍ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു. ഫോണ്‍ സംഭാഷണം പുറത്തായതോടെ എസ്പി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
Next Story
Adjust Story Font
16

