Quantcast

ഇന്ത്യ ഫലസ്തീന് സമാനമായ വംശഹത്യയിലേക്ക് കടന്നിരിക്കുന്നു: കെ.എ ഷഫീഖ്

വംശീയ ഭീകരതയെ എതിർക്കുന്ന വ്യക്തികളെ അനന്ത കാലത്തേക്ക് ജയിലിൽ അടക്കുന്നു. വംശീയ രാഷ്ട്രത്തിന്റെ ലക്ഷണങ്ങളാണിതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    16 May 2022 6:07 PM GMT

ഇന്ത്യ ഫലസ്തീന് സമാനമായ വംശഹത്യയിലേക്ക് കടന്നിരിക്കുന്നു: കെ.എ ഷഫീഖ്
X

മകന്റെ അന്യായ അറസ്റ്റ് ചോദ്യം ചെയ്ത റോഷ്നി എന്ന മുസ്‌ലിം സ്ത്രീയെ ഉത്തർപ്രദേശിലെ യോഗി പോലീസ് ഇന്നലെ വെടി വെച്ച് കൊന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇസ്രായേൽ പട്ടാളം ഷിറിൻ അബു അഖ്ലെ എന്ന മാധ്യമ പ്രവർത്തകയെ സമാനമായ രീതിയിൽ വെടിവെച്ച് കൊന്നത്. ഇന്ത്യ ഫലസ്തീൻ സമാനമായ വംശഹത്യയിലേക്ക് കടന്നിരിക്കുന്നു എന്ന് ഒരിക്കൽ കൂടി വ്യക്തമാവുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്.

''പോലീസും മറ്റ് സേനാ വിഭാഗങ്ങളും ഉദ്യോഗസ്ഥരും നിയമ വ്യവസ്ഥക്ക് മുകളിൽ നിലയുറപ്പിച്ച് ആളുകളെ കൊല്ലുന്നു. വീടുകൾ ഇടിച്ചു തകർക്കുന്നു. നിരപരാധികളെ തെരുവിൽ തല്ലി വീഴ്ത്തുന്നു. ആൾക്കൂട്ടാക്രമണം എന്ന പേരിൽ RSS ക്രിമിനലുകൾ മുസ്ലീങ്ങളെയും ദലിതരെയും തല്ലികൊല്ലുന്നു. വംശീയ ഭീകരതയെ എതിർക്കുന്ന വ്യക്തികളെ അനന്ത കാലത്തേക്ക് ജയിലിൽ അടക്കുന്നു. വംശീയ രാഷ്ട്രത്തിന്റെ ലക്ഷണങ്ങളാണിതെല്ലാം.'' കെ.എ ഷഫീഖ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മകന്റെ അന്യായ അറസ്റ്റ് ചോദ്യം ചെയ്ത റോഷ്നി എന്ന മുസ്‌ലിം സ്ത്രീയെ ഉത്തർപ്രദേശിലെ യോഗി പോലീസ് ഇന്നലെ വെടി വെച്ച് കൊന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇസ്രായേൽ പട്ടാളം ഷിറിൻ അബു അഖ്ലെ എന്ന മാധ്യമ പ്രവർത്തകയെ സമാനമായ രീതിയിൽ വെടിവെച്ച് കൊന്നത്. ഇന്ത്യ ഫലസ്തീൻ സമാനമായ വംശഹത്യയിലേക്ക് കടന്നിരിക്കുന്നു എന്ന് ഒരിക്കൽ കൂടി വ്യക്തമാവുകയാണ്.

പോലീസും മറ്റ് സേനാ വിഭാഗങ്ങളും ഉദ്യോഗസ്ഥരും നിയമ വ്യവസ്ഥക്ക് മുകളിൽ നിലയുറപ്പിച്ച് ആളുകളെ കൊല്ലുന്നു. വീടുകൾ ഇടിച്ചു തകർക്കുന്നു. നിരപരാധികളെ തെരുവിൽ തല്ലി വീഴ്ത്തുന്നു. ആൾക്കൂട്ടാക്രമണം എന്ന പേരിൽ RSS ക്രിമിനലുകൾ മുസ്ലീങ്ങളെയും ദലിതരെയും തല്ലികൊല്ലുന്നു. വംശീയ ഭീകരതയെ എതിർക്കുന്ന വ്യക്തികളെ അനന്ത കാലത്തേക്ക് ജയിലിൽ അടക്കുന്നു. വംശീയ രാഷ്ട്രത്തിന്റെ ലക്ഷണങ്ങളാണിതെല്ലാം .

വെറുപ്പ് ഉൽപ്പാദനത്തിലൂടെയും അപരവൽക്കരണത്തിലൂടെയും രൂപപ്പെടുത്തിയ അന്തരീക്ഷം ഉപയോഗിച്ച് കൊല്ലപ്പെട്ടവർ കൊല്ലപ്പെടേണ്ടവരും നീച ജൻമങ്ങളുമാണെന്ന ബോധത്തെ സ്ഥാപിച്ചെടുക്കുകയാണ് ഇവരെല്ലാം ചെയ്യുന്നത്. അത് കൊണ്ടാണ് മനസ്സ് നുറുങ്ങുന്ന കൊലപാതകങ്ങളോട് ഇവിടുത്തെ ജനങ്ങൾ നിസ്സംഗത പുലർത്തുന്നത്.

ഇത്തരം നിഷ്ടൂര സംഭവങ്ങൾ ഉണ്ടാകുമ്പോൾ നിശബ്ദതയിൽ ഓടിയൊളിക്കുകയും കളം കാലിയാകുമ്പോൾ ഫാഷിസ്റ്റ് വിരുദ്ധ പ്രമേയം പാസ്സാക്കുന്നവരും , ഫാഷിസത്തിന്റെ തോത് പരിശോധിക്കാൻ ലാബ് റിസൽട്ട് നോക്കിയിരിക്കുന്നവരുമായ 'കാരംസ് ബോർഡ് ' രാഷ്ട്രീയ സ്വരൂപങ്ങൾക്ക് "ഹിന്ദുത്വ " വംശീയതയെ നേരിടാനാകില്ല. നീതി ആവശ്യമുളളവരുടെ പ്രക്ഷോഭ സഞ്ചയം ഇനിയും രൂപപ്പെടുന്നില്ലെങ്കിൽ ഇത്തരം വാർത്തകൾ നമുക്ക് ആവർത്തിച്ച് കേൾക്കേണ്ടി വരും. സാമൂഹ്യ നീതിയുടെ ബഹുജന മുന്നേറ്റം എത്രയും വേഗം രൂപപ്പെട്ട് വരുമെന്ന് ആശിക്കാം.



TAGS :

Next Story