Quantcast

ഫ്രാൻസിലെ കേരള ടൂറിസം പവലിയൻ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ; സ്വീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഫ്രാൻസുമായി സാംസ്കാരിക വിനിമയ ബന്ധങ്ങൾ ശക്തമായിട്ടുള്ള പ്രദേശങ്ങളിലെ ടൂറിസം ഓപ്പറേറ്റർമാരുടെ പ്രധാന സംഗമ സ്ഥലമാണ് പാരിസ് ടോപ് റെസ ഫെയര്‍

MediaOne Logo

ijas

  • Updated:

    2022-09-20 15:40:00.0

Published:

20 Sep 2022 3:38 PM GMT

ഫ്രാൻസിലെ കേരള ടൂറിസം പവലിയൻ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ; സ്വീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
X

ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരള ടൂറിസത്തിന്‍റെ പവലിയൻ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്റഫ് സന്ദര്‍ശിച്ചു. കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചു. കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് ഇരുവരും വിശദമായി ചർച്ച ചെയ്തു. ഫ്രാൻസുമായി സാംസ്കാരിക വിനിമയ ബന്ധങ്ങൾ ശക്തമായിട്ടുള്ള പ്രദേശങ്ങളിലെ ടൂറിസം ഓപ്പറേറ്റർമാരുടെ പ്രധാന സംഗമ സ്ഥലമാണ് പാരിസ് ടോപ് റെസ ഫെയര്‍ ( IFTM (International and French Travel Mart) Top Resa)

കേരളവും ഫ്രാൻസുമായി ദീർഘകാലത്തെ വിനോദ സഞ്ചാര-സാംസ്കാരിക ബന്ധമുണ്ട്. അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ കേരളത്തിലേക്കുള്ള വരവിന്‍റെ കണക്ക് നോക്കിയാൽ ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. കോവിഡിനു മുൻപ് 2019 ലെ കണക്കു നോക്കിയാൽ ഏകദേശം 97,894 ടൂറിസ്റ്റുകൾ ഫ്രാൻസിൽ നിന്നും കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

ദീർഘ കാലം ഫ്രഞ്ച് കോളനി പ്രദേശങ്ങൾ ആയിരുന്ന കേരളത്തില്‍ അതിന്‍റെ ശേഷിപ്പുകൾ ഇന്നും കാണാവുന്നതാണ്. കേരളവുമായുള്ള ഫ്രാൻസിന്‍റെ സാംസ്കാരിക വിനിമയവും ആഴത്തിലുള്ളതാണ്. ഫ്രഞ്ച് സിനിമകള്‍ക്ക് കേരള അന്താരാഷ്ട്ര സിനിമകളില്‍ അടക്കം ലഭിക്കുന്ന സ്വീകാര്യത ഇതിനുദാഹരണമാണ്. കോവിഡ് മഹാമാരിയുടെ ഇടവേളക്ക് ശേഷം കേരള ടൂറിസവും തിരിച്ചു വരവിന്‍റെ പാതയിലാണ്. അന്താരാഷ്ട്ര രംഗത്ത് വളരെ കൃത്യതയാർന്ന മാർക്കറ്റിംഗ് ക്യാമ്പയിനിലൂടെ ടൂറിസ്റ്റുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കേരള ടൂറിസം വകുപ്പ് പാരിസ് ടോപ് റെസ ഫെയറിൽ പവലിയനുമായി രംഗത്തുവന്നത്.

TAGS :

Next Story