Quantcast

നിയമസഭാ തെരഞ്ഞെടുപ്പ്; ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൻ്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മാത്യു ടി. തോമസ് തിരുവല്ലയിൽ മത്സരിക്കും

MediaOne Logo

Web Desk

  • Published:

    16 March 2026 4:32 PM IST

നിയമസഭാ തെരഞ്ഞെടുപ്പ്; ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൻ്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
X

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൻ്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മോതിരം ചിഹ്നത്തിലാണ് മത്സരിക്കുക. എൽഡിഎഫിന്റെ ഭാഗമാണ് നിലവിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ .ദേശിയ നേതൃത്വം ബിജെപിയുമായി കൂട്ടുചേർന്നതിൽ പ്രതിഷേധിച്ച് മാറിനിന്ന കേരള ഘടകം പുതിയ പാർട്ടി രൂപീകരിച്ചിരുന്നു.

എർണാകുളം മണ്ഡലത്തിൽ - സാബു ജോർജ്, തിരുവല്ല - മാത്യു ടി. തോമസ്, ചിറ്റൂർ - അഡ്വ . വി . മുരുകദാസ് എന്നിവർ സ്ഥാനാർഥികളാകും. കോവളം മണ്ഡലത്തിൽ ചർച്ചകൾ തുടരുകയാണ്.

TAGS :

Next Story