Quantcast

വിനോദ സഞ്ചാരികളുമായെത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും -മന്ത്രി മുഹമ്മദ് റിയാസ്

ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജനുവരി 10ന് യോഗം ചേരും

MediaOne Logo

Web Desk

  • Published:

    5 Jan 2024 6:08 PM IST

KeralaPublicWorksDepartment, PAMuhammadRiyas
X

വിനോദ സഞ്ചാരികളുമായെത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉടനെ തന്നെ കേരളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികളുടെ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കുകയും ഉന്നതതല യോഗം ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍, ചില ഇടങ്ങളില്‍ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോകുന്ന സ്ഥിതിയുണ്ട്.

വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ ഉണ്ടാകണം എന്നതാണ് ടൂറിസം വകുപ്പിന്റെ നിലപാട്. ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന നിര്‍ദ്ദേശം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10ന് ഉച്ചക്ക് 12നാണ് യോഗം ചേരുകയെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story