Quantcast

"ഇന്നസെൻ്റ് മരിച്ചിട്ടില്ല; ദൂരെ എവിടെയോ ഒരു ഷൂട്ടിന് പോയതാണ്" - സലിം കുമാറിൻ്റെ വൈകാരിക കുറിപ്പ്

'ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല'

MediaOne Logo

Web Desk

  • Updated:

    2023-03-27 04:25:17.0

Published:

27 March 2023 9:46 AM IST

Innocent ,shoot , Salim Kumar,emotional note,  ACTOR
X

ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ വൈകാരിക കുറിപ്പുമായി നടൻ സലിം കുമാർ.'ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല,അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു'. എന്നാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്കിൽ കുറിച്ചത്.

കല്ല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, കഥ പറയുമ്പോള്‍, തസ്ക്കരവീരൻ,ഡ്യൂപ്ലിക്കേറ്റ്, ഗ്രീറ്റിംഗ്സ്, കാസർകോട് കാദർഭായ് തുടങ്ങി നിരവധി സിനിമകളികളിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു.

എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും

ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,

മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല,

അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.

എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ.........

TAGS :

Next Story