വാർത്താ സമ്മേളനത്തിനിടെ മെഡിക്കൽ കോളജ് പ്രിൻസിപ്പളിന് ഫോണിലൂടെ നിർദേശം നൽകി; മീഡിയവൺ വാർത്ത സ്ഥിരീകരിച്ച് ഡിഎംഇ
'ഫോൺ വിളിച്ചത് ആരെയും കുടുക്കാനല്ല'

തിരുവനന്തപുരം: മെഡിക്കൽ കോളജ് വാർത്താ സമ്മേളനത്തിനിടെ പ്രിൻസിപ്പാളിന് ഫോണിലൂടെ നിർദേശം നൽകിയത് താനാണെന്ന മീഡിയവൺ വാർത്ത സ്ഥിരീകരിച്ച് ഡിഎംഇ ഡോക്ടർ വിശ്വനാഥൻ. ഒരുപാട് ചോദ്യങ്ങളിൽ കുഴങ്ങിയപ്പോഴാണ് അന്വേഷണ റിപ്പോർട്ട് വായിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ടതെന്ന് വിശ്വനാഥൻ പറഞ്ഞു.
ഫോൺ വിളിച്ചത് ആരെയും കുടുക്കാനല്ലെന്ന് ഡിഎംഇ വ്യക്തമാക്കി. ഹാരിസിന് എതിരെ നടപടി എടുക്കില്ലെന്ന് കെജിഎംസിടിയെക്ക് സർക്കാർ ഉറപ്പ് നൽകിയിരുന്നു. സർക്കാരിനെതിരെ ഇനി സംസാരിക്കില്ലെന്ന് ഡോക്ടർ ഹാരിസും പ്രതികരിച്ചിട്ടുണ്ട്. സർക്കാരിനെതിരെ ഇനി സംസാരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡോക്ടർ ഹാരിസ് ജോലിയിൽ പ്രവേശിച്ചു.
Next Story
Adjust Story Font
16

