Quantcast

സംസ്ഥാന സർക്കാരിന്റെ കാർഷിക അവാർഡ് നിർണയ സമിതിയിൽ ബാഹ്യ ഇടപെടൽ

വകുപ്പിന് പുറത്തുനിന്നുള്ളവരുടെ നിർദേശങ്ങൾ ലഭിച്ചുവെന്ന് ഉദ്യോഗസ്ഥർ കുറ്റസമ്മതം നടത്തി. ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2025-06-18 04:55:53.0

Published:

18 Jun 2025 9:15 AM IST

സംസ്ഥാന സർക്കാരിന്റെ കാർഷിക അവാർഡ് നിർണയ സമിതിയിൽ ബാഹ്യ ഇടപെടൽ
X

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാർഷിക അവാർഡ് നിർണയ സമിതിയുടെ ഘടന മാറ്റിയതിനെ ചൊല്ലി വകുപ്പിൽ തർക്കം. ബാഹ്യ ഇടപെടൽ നടന്നുവെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ആരോപണം. ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം തേടാൻ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച യോഗത്തിൽ തീരുമാനമായി. അസിസ്റ്റൻറ് ഡയറക്ടർ, ജോയിൻറ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എന്നിവരോടാണ് വിശദീകരണം തേടിയത്. വകുപ്പിന് പുറത്തുനിന്നുള്ളവരുടെ നിർദ്ദേശങ്ങൾ ലഭിച്ചു എന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.

ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ തങ്ങൾക്ക് താൽപര്യമുള്ളവർക്ക് കാർഷിക അവാർഡുകൾ നൽകുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. തുടർന്നാണ് അവാർഡ് നിർണയ സമിതിയുടെ ഘടന മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉണ്ടാകുന്നത്. ഇതിലാണ് വകുപ്പിന് പുറത്തുനിന്നുള്ളവരുടെ ഇടപെടലുണ്ടായതായി ഉദ്യോഗസ്ഥർ സമ്മതിക്കുന്നത്. അസിസ്റ്റൻറ് ഡയറക്ടർ, ജോയിൻറ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നീക്കം. ചാർജ് മെമോ നൽകി രണ്ടാഴ്ചക്കകം വിശദീകരണം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടു.

TAGS :

Next Story