ആഭ്യന്തര തർക്കം രൂക്ഷമാകുന്നു; നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത രാജിവെച്ചു
ഗീവർഗീസ് മാർ ബർണബാസാണ് രാജിവെച്ചത്

പത്തനംതിട്ട: യാക്കോബായ സഭയിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത രാജിവെച്ചു. ഗീവർഗീസ് മാർ ബർണബാസാണ് രാജിവെച്ചത്.
ജൂൺ ആറ് മുതലാണ് ഗീവർഗീസ് കൂറിലോസ് നിരണം ഭദ്രാസനാധിപനായി ചുമതല ഏൽക്കുന്നത്. സംതൃപ്തനാണെന്നും നിരണം ഭദ്രാസനാധിപൻ്റെ ചുമതലയിലേക്ക് വീണ്ടും നിയമിതനായ ഗീവർഗീസ് മാർ കൂറിലോസിനെ അഭിനന്ദിക്കുന്നതായും ബർണബാസ് അറിയിച്ചു.
നിയമനത്തെക്കുറിച്ചുള്ള കല്പന ഇന്ന് പള്ളികളിൽ വായിച്ചു. ഗീവർഗീസ് മാർ കൂറിലോസിന്റെ പുനർ നിയമനവും സഹായ മെത്രാപ്പോലീത്തയുടെ രാജിയും സഭയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണെന്നാണ് സൂചന.
Next Story
Adjust Story Font
16

