Quantcast

സർക്കാർ ആശുപത്രികളിലെ ഉപകരണക്ഷാമത്തിൽ ഇടപെടൽ; സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

65 കോടി രൂപ സർക്കാർ ആശുപത്രികൾക്ക് നല്‍കും

MediaOne Logo

Web Desk

  • Updated:

    2025-09-17 07:23:34.0

Published:

17 Sept 2025 11:00 AM IST

സർക്കാർ ആശുപത്രികളിലെ ഉപകരണക്ഷാമത്തിൽ ഇടപെടൽ; സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു
X

തിരുവനന്തപുരം: ആശുപത്രികളിലെ ഉപകരണക്ഷാമത്തിൽ ആരോഗ്യവകുപ്പിന്റെ ഇടപെടൽ . സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നൂറുകോടി രൂപ അനുവദിച്ചു. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കുമാണ് അനുവദിച്ചത്. 2024 ഫെബ്രുവരി മുതൽ ഈ വർഷം മാർച്ച് വരെയുള്ള തുക ലഭിക്കുന്നത് വരെ സമരം നിർത്തില്ലെന്ന് വിതരണക്കാർ പ്രതികരിച്ചു.

KMSSL ന് ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു. 100 കോടി രൂപ അനുവദിച്ചത് സർക്കാർ ആശുപത്രികളിലേക്കും സ്വകാര്യ ആശുപത്രികൾക്കും കൂടി ആണ്. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്ക് ഉപയോഗിക്കാം. ഉപകരണങ്ങൾ ഉടൻ ആശുപത്രികളിൽ എത്തിച്ചില്ലെങ്കിൽ പലയിടത്തും ശസ്ത്രക്രിയ മുടങ്ങുന്ന സാഹചര്യം ഉണ്ടാകും.

വിഡിയോ സ്റ്റോറി കാണാം


TAGS :

Next Story