Quantcast

സതീശൻ-ഐ.എന്‍.ടി.യു.സി തർക്കത്തിൽ കെ.പി.സി.സി നേതൃത്വം ഇടപെടുന്നു

വിവാദങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിക്കണമെന്ന് സുധാകരൻ ആവശ്യപ്പെടും

MediaOne Logo

Web Desk

  • Updated:

    2022-04-04 03:24:33.0

Published:

4 April 2022 3:00 AM GMT

സതീശൻ-ഐ.എന്‍.ടി.യു.സി തർക്കത്തിൽ കെ.പി.സി.സി നേതൃത്വം ഇടപെടുന്നു
X
Listen to this Article

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഐ.എന്‍.ടി.യു.സിയുമായുള്ള തര്‍ക്കത്തില്‍ കെ.പി.സി.സി നേതൃത്വം ഇടപെടുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, ഐ.എന്‍.റ്റി.യു.സി പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തും. വിവാദങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിക്കണമെന്ന് സുധാകരൻ ആവശ്യപ്പെടും.

ഐ.എന്‍.ടി.യു.സി കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​ഷ​ക​സം​ഘ​ട​ന​യ​ല്ലെ​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ വാ​ക്കു​ക​ളാ​ണ് വി​വാദ​ങ്ങൾക്ക് തുടക്കമിട്ടത്. ഇ​തി​നു പി​ന്നാ​ലെ വെ​ള്ളിയാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ല്‍ വി.​ഡി. സ​തീ​ശ​നെ​തി​രെ മു​ദ്രാ​വാ​ക്യ​വു​മാ​യി ഐ.എന്‍.ടി.യു.സി പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ സ​തീ​ശ​ന്‍ നി​ല​പാ​ട് വീ​ണ്ടും ആ​വ​ര്‍​ത്തി​ച്ചു.

ഒ​റ്റ​യ്‌ക്കെ​ടു​ത്ത തീ​രു​മാ​ന​മ​ല്ലെ​ന്നും കെ​.പി​.സി.​സി അ​ധ്യ​ക്ഷ​നു​മാ​യി ആ​ലോ​ചി​ച്ചാ​ണ് താ​ന്‍ നി​ല​പാ​ട് പ​റ​ഞ്ഞ​തെ​ന്നും സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി. മാത്രമല്ല പോഷക സംഘടനയല്ലെന്ന വാദത്തിൽ സതീശൻ ഉറച്ചുനിൽക്കുകയും ചെയ്തിരുന്നു. പോഷകസംഘടന അല്ലെന്നും അഭിവാജ്യ സംഘടനയാണ് ഐ.എന്‍.ടി.യു.സി എന്നുമാണ് സതീശൻ കഴി ഞ്ഞദിവസം പറഞ്ഞത്.

അതേസമയം ഐ.എൻ.ടി.യു.സി വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുമ്പോഴും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഐ.എൻ.ടി.യു.സി. പണിമുടക്കിനേയും ഐ.എൻ.ടി.യു.സിയേയും തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് തിരുത്തി പറയാൻ തയ്യാറാകണമെന്നാണ് ആവശ്യം. ഐ.എൻ.ടി.യു.സി സംസ്ഥാന നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും.



TAGS :

Next Story