'സ്ഥിരമായി കസ്റ്റഡി മർദനം നടത്തുന്നു, ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണം'; എസ്എഫ്ഐ നേതാവിനെ മർദിച്ച സിഐക്കെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത്
മുൻ എസ്.പി ഹരിശങ്കറിന്‍റെ റിപ്പോർട്ട് നിലനിൽക്കെയാണ് മധു ബാബുവിന് ആലപ്പുഴ ഡിവൈഎസ്പിയായി സ്ഥാനക്കയറ്റവും നൽകിയത്

പത്തനംതിട്ട: എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണനെ കസ്റ്റഡിയിൽ മർദിച്ചതിൽ കോന്നി സിഐയായിരുന്ന മധു ബാബുവിനെതിരെ നൽകിയ അന്വേഷണ റിപ്പോർട്ട് പുറത്ത്.സ്ഥിരമായി കസ്റ്റഡി മർദനം നടത്തുന്നുവെന്നും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു. 2016 ലാണ് നടപടിക്ക് ശിപാർശ ചെയത് ഡി.ജി.പിക്ക് മുൻ എസ്.പി ഹരിശങ്കർ റിപ്പോർട്ട് കൈമാറിയത്.
ഈ റിപ്പോർട്ട് നിലനിൽക്കെയാണ് മധു ബാബുവിനെ ആലപ്പുഴ ഡി വൈ എസ് പിയായി സ്ഥാനക്കയറ്റവും നൽകിയത്.മധു ബാബുവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജയകൃഷ്ണൻ തണ്ണിത്തോട്.
കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചു. കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു. ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചെന്നുമടക്കം ജയകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആറുമാസം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെന്നും നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ജയകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
Adjust Story Font
16

