Quantcast

ഭാരക്കുറവ്, പൊട്ടിത്തെറിക്കില്ല; പുതിയ ഗ്യാസ് സിലിണ്ടർ വിപണിയിലെത്തിച്ച് ഇന്ത്യൻ ഓയിൽ

തീ പടർന്നാലും ഈ സിലിണ്ടർ പൊട്ടിത്തെറിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    3 Feb 2023 1:24 AM GMT

composite gas cylinder
X

കോംപോസൈറ്റ് ഗ്യാസ് സിലിണ്ടർ

കൊച്ചി: പുതിയ മോഡൽ ഗ്യാസ് സിലിണ്ടർ വിപണിയിലെത്തിച്ചിരിക്കുകയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ. സാധാരണ ഗ്യാസ് സിലണ്ടറുകളെക്കാൾ ഭാരക്കുറവും കൂടുതൽ സുരക്ഷയുമാണ് പ്രത്യേകത. തീ പടർന്നാലും ഈ സിലിണ്ടർ പൊട്ടിത്തെറിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സാധാരണ ഗ്യാസ് സിലണ്ടറിന്‍റെ അതേ വിലയിൽ കൂടുതൽ സവിശേഷതയോടെയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ കോംപോസൈറ്റ് ഗ്യാസ് സിലിണ്ടർ അവതരിപ്പിച്ചിരിക്കുന്നത്. ഭാരക്കുറവുള്ളതിനാൽ എളുപ്പത്തിൽ മാറ്റാനും എടുത്തുയർത്താനുമെല്ലാം സാധിക്കും. തീ പടർന്നാലും പൊട്ടിത്തെറിക്കില്ല എന്ന ഉറപ്പാണ് കമ്പനി നൽകുന്നത്. അകത്തും പുറത്തും തുരുമ്പു പിടിക്കില്ല എന്നതും മറ്റൊരു സവിശേഷതയാണ്. എത്ര അളവ് ഗ്യാസ് , സിലിണ്ടറിലുണ്ടെന്ന് ഉപഭോക്താവിന് അറിയാൻ കോംപോസൈറ്റ് സിലിണ്ടറുകളിൽ സാധിക്കും.

സാധാരണ ഗ്യാസ് സിലിണ്ടറിന്റെ അതേ വിലയാണ് കോംപോസൈറ്റ് സിലിണ്ടറുകൾക്കും. കണക്ഷൻ എടുക്കുമ്പോൾ നൽകുന്ന നിക്ഷേപം മാത്രമാണ് അൽപം കൂടുതലുള്ളത്. സാധാരണ ഗ്യാസ് സിലണ്ടറുകൾക്ക് 2200 രൂപയാണ് നിക്ഷേപം .കോംപോസൈറ്റ് സിലിണ്ടറുകൾക്ക് നിക്ഷേപം 3300 രൂപയാണ് .

TAGS :

Next Story