Quantcast

‘നവകേരള രേഖ ഇടത് നയമാണോ?’; സംശയം പ്രകടിപ്പിച്ച് സമ്മേളന പ്രതിനിധി കെ.ടി കുഞ്ഞിക്കണ്ണൻ

പിണറായി വിജയനാണ് നവകേരള രേഖ അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-03-08 12:29:57.0

Published:

8 March 2025 3:16 PM IST

nava kerala rekha
X

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള രേഖ ഇടത് നയമാണോയെന്ന സംശയം പ്രകടിപ്പിച്ച് കോഴിക്കോടുനിന്നുള്ള പ്രതിനിധി കെ.ടി കുഞ്ഞിക്കണ്ണൻ. നവകേരള രേഖ നയങ്ങളോടും ആശയങ്ങളോടും ചേർന്ന് നിൽക്കുന്നതാണോ എന്ന് പരിശോധിക്കണം. സെസ്സും ഫീസും ജനങ്ങളിൽ ആശങ്കയുണ്ടാക്കും.

ആളുകളിൽനിന്ന് ഫീസ് ഈടാക്കി സേവനം നൽകുന്നത് പാർട്ടി നയമാണോ? നവ ഉദാരവത്കരണമെന്നാണ് ഇതിനെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതിൽ ജാഗ്രത വേണമെന്നും കെ.ടി കുഞ്ഞിക്കണ്ണൻപറഞ്ഞു. അതേസമയം, നാല് മണിക്കൂർ ചർച്ചയിൽ നവകേരള രേഖ നിർദേശങ്ങളെ ആരും എതിർത്തില്ല.

എല്ലാ സേവനങ്ങളും എല്ലാവർക്കും സൗജന്യമായി നൽകേണ്ടെന്നാണ് നവകേരള രേഖയിലുള്ളത്. വരുമാനത്തിനനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി ഫീസ് ഈടാക്കുന്നത് പരിശോധിക്കണം.സെസ്സ് ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കണമെന്നും നവകേരള രേഖയിൽ പറയുന്നു.

TAGS :

Next Story