Quantcast

'കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തില്‍'; യുകെജി വിദ്യാര്‍ഥികളുടെ ആക്ഷന്‍ സോങ് മത്സരത്തില്‍ വിദ്വേഷ വരികള്‍

പെരുമ്പാവൂര്‍ അല്ലപ്ര സെൻ്റ് മേരീസ് സ്‌കൂളിലെ കുട്ടികളാണ് ആക്ഷന്‍ സോങ് അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    10 Nov 2026 11:16 AM IST

കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തില്‍; യുകെജി വിദ്യാര്‍ഥികളുടെ ആക്ഷന്‍ സോങ് മത്സരത്തില്‍ വിദ്വേഷ വരികള്‍
X

കൊച്ചി: ആലുവയില്‍ യുകെജി വിദ്യാര്‍ഥികളുടെ ആക്ഷന്‍ സോങ് മത്സരത്തില്‍ വിദ്വേഷ പരാമര്‍ശങ്ങളുള്ള വരികള്‍. 'കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തില്‍' എന്ന വരികളോടെ പെരുമ്പാവൂര്‍ അല്ലപ്ര സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികളാണ് ആക്ഷന്‍ സോങ് അവതരിപ്പിച്ചത്. അറബി വേഷം ധരിച്ചെത്തിയ ഭീകരര്‍ റെയില്‍ പാളത്തില്‍ ബോംബ് വെച്ചു എന്നാണ് ഗാനത്തില്‍ പറയുന്നത്. മത്സരം നടക്കുമ്പോള്‍ തന്നെ ആക്ഷന്‍ സോങ്ങിനെതിരെ ചിലര്‍ പ്രതിഷേധം അറിയിച്ചു. സംഭവത്തെകുറിച്ച് അന്വേഷണം നടത്തുകയാണെന്ന് അല്ലപ്ര സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ അറിയിച്ചു.

ആലുവയിലെ ക്രൈസ്തവ മഹിളാലയം സ്‌കൂളില്‍ നടന്ന സിബിഎസ്ഇ സ്‌കൂളുകളുടെ മത്സരത്തിലാണ് ആക്ഷന്‍ സോങ് അവതരിപ്പിച്ചത്.

'കള്ളന്മാരും ഭീകരും

അറബിവേഷവിധാനത്തില്‍

കയറിപ്പറ്റും ബോഗികളില്‍

ഭയമാകുന്നേ അയ്യയ്യോ

ഭീകരരയ്യോ പാളത്തില്‍

ബോംബുകള്‍ വെച്ചിട്ടോടുന്നു'

പരിപാടി അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സോങ്ങിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. എങ്ങനെയാണ് ഇത്തരം ഒരു പാട്ട് ഉള്‍പ്പെട്ടതെന്ന് അറിയില്ലെന്നും, ആരാണ് എഴുതിയത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുമെന്നും സ്‌കൂള്‍ മാനേജര്‍ പറഞ്ഞു.

2010 മുതല്‍ പല സ്‌കൂളുകളിലും ഈ സോങ്ങ് അവതരിപ്പിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഇതിന് ഫസ്റ്റ് പ്രൈസ് ലഭിച്ചതുകൊണ്ട് ഇത്തവണയും അത് തന്നെ തിരഞ്ഞെടുത്തതെന്നും അല്ലപ്ര സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ ടിജെ എല്‍ദോസ് പ്രതികരിച്ചു. പാട്ടിലെ വിദ്വേഷം ശ്രദ്ധിക്കാന്‍ വിട്ടുപോയി. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ ക്ഷമ ചോദിക്കാനും അന്വേഷണം നടത്താനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story