Quantcast

സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത പൊലീസ് നിലപാട് പ്രതിഷേധാർഹം: ഐ.എസ്.എം

പച്ചയായ വർഗീയത പറയുകയും എഴുതുകയും ചെയ്തവർ രാജ്യത്ത് എല്ലാ സൗകര്യങ്ങളോടും കൂടി ജീവിക്കുമ്പോൾ സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തത് കടുത്ത ഇസ്‌ലാമോ ഫോബിയയുടെ ബാക്കിപത്രമാണെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    17 Jan 2024 10:20 AM GMT

ism state president support sathar panthalloor
X

മലപ്പുറം: കൈവെട്ട് പരാമർശത്തിന്റെ പേരിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാർഹവും എതിർക്കപ്പെടേണ്ടതുമാണെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി. അന്യമത വിരോധം പ്രകടിപ്പിക്കുന്നതോ മതസ്പർധ വളർത്തുന്നതോ ആയ ഒന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിലില്ല. സംഘടനാ പ്രവർത്തകരോട് സംസാരിക്കുന്ന ഒരു പ്രസംഗകന്റെ ആവേശം മാത്രമാണ് അതെന്ന് കേൾക്കുന്ന ആർക്കും ബോധ്യപ്പെടും. പച്ചയായ വർഗീയത പറയുകയും എഴുതുകയും ചെയ്തവർ രാജ്യത്ത് എല്ലാ സൗകര്യങ്ങളോടും കൂടി ജീവിക്കുമ്പോൾ അദ്ദേഹത്തിനെതിരെ കേസെടുത്ത നിലപാട് കടുത്ത ഇസ്‌ലാമോ ഫോബിയയുടെ ബാക്കിപത്രമാണെന്നും ശുക്കൂർ സ്വലാഹി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എസ്കെഎസ്എസ്എഫി ൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റാണ് സത്താർ പന്തല്ലൂർ. ആശയപരമായും ആദർശപരമായും അദ്ദേഹത്തോട് വിയോജിപ്പ് നിലനിർത്തുന്ന ഒരാളാണ് ഞാൻ. ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ സമസ്തയിലെ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളോടും വിയോജിപ്പുണ്ട്. പക്ഷേ അദ്ദേഹത്തിന് എതിരെ കേസെടുത്ത പോലീസ് നിലപാട് പ്രതിഷേധാർഹവും എതിർക്കപ്പെടേണ്ടതുമാണ്. അദ്ദേഹത്തിൻ്റെ സംസാരം പലതവണ കേട്ടെങ്കിലും അന്യമത വിരോധം പ്രകടിപ്പിക്കുന്നതോ മതസ്പപർദ ഉണ്ടാക്കുന്നതോ ആയ ഒന്നും അതിലില്ല എന്നത് വ്യക്തമാണ്. തൻ്റെ സംഘടന പ്രവർത്തകരോട് സംസാരിക്കുന്ന ഒരു പ്രസംഗകന്റെ ആവേശം മാത്രമാണ് അത് എന്ന് കേൾക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്നതാണ്. ഒരു ആലങ്കാരിക പ്രയോഗത്തിന്റെ പേരിൽ സംഘപരിവാർ പാളയത്തിൽ നിന്ന് ഉയർന്ന ആക്ഷേപങ്ങളിൽ സത്താർ പന്തല്ലൂരിന്റെ കൂടെ നിൽക്കാനാണ് എനിക്കിഷ്ടം. പച്ചയായ വർഗീയത പറയുകയും എഴുതുകയും ചെയ്തവർ രാജ്യത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടി ജീവിക്കുമ്പോൾ അദ്ദേഹത്തിന് എതിരെ കേസെടുത്ത നിലപാട് കടുത്ത ഇസ്ലാമോ ഫോബിയയുടെ ബാക്കി പത്രമാണ് എന്നത് വ്യക്തമാണ്. അതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണം.

TAGS :

Next Story