സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
വടക്കൻ ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കാസർകോട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. വരും ദിവസങ്ങളിലും മഴ കനത്തേക്കും.
മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. റെഡ് അലർട്ട് തുടരുന്ന ഡാമുകൾക്കരികിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഉത്തരാഖണ്ഡിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ദുരന്തബാധിത മേഖലകളായ ധരാലി, തരാളി എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. ധാരാലിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 68 പേർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉത്തരകാശി, ഡെറാഡൂൺ നൈനിറ്റാൾ തുടങ്ങിയ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിലും ജമ്മുകശ്മീരിലും ശക്തമായ മഴ തുടരുകയാണ്. ഡൽഹിയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Adjust Story Font
16

