പാലാ രൂപതയുടെ ഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് അവകാശവാദം
നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് വെള്ളാപ്പാട് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.

പാല: പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ് നിന്ന് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തിയതിൽ അവകാശവാദവുമായി വെള്ളാപ്പാട് ക്ഷേത്ര ഭാരവാഹികൾ. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നതായാണ് വാദം. ഇവിടെ പ്രത്യേക പൂജയും പ്രാർഥനകളും നടത്തി.
കപ്പ കൃഷിക്കായി നിലമൊരുക്കുന്നതിനിടെ ആണ് കഴിഞ്ഞ ദിവസം രണ്ട് വിഗ്രഹങ്ങളും കല്ലുകളും കണ്ടെത്തിയത്. 100 വർഷം മുമ്പ് പ്രദേശത്ത് ക്ഷേത്രം ഉണ്ടായിരുന്നതായാണ് ക്ഷേത്ര ഭാരവാഹികളുടെ വാദം. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇവിടെ ആരാധാന നടന്നിരുന്നുവെന്നും ഇവർ പറയുന്നു.
കൂത്താപ്പാടി ഇല്ലം വക ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെട്ടുപോവുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. വിഎച്ച്പി ജില്ലാ നേതാവ് മോഹനൻ പനക്കൽ സ്ഥലത്ത് സന്ദർശനം നടത്തി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങളില്ലെന്ന് പൊലീസും റവന്യൂ വകുപ്പും വ്യക്തമാക്കി.
Adjust Story Font
16

