Quantcast

'ആര്‍എസ്എസ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരം': എം.വി ഗോവിന്ദന്‍

വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

MediaOne Logo

Web Desk

  • Updated:

    2025-07-25 14:49:47.0

Published:

25 July 2025 5:49 PM IST

ആര്‍എസ്എസ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരം: എം.വി ഗോവിന്ദന്‍
X

തിരുവനന്തപുരം: ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ജ്ഞാന സഭയില്‍ വി സി പങ്കെടുക്കുന്നത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളി സിപിഎം. വി സി പങ്കെടുക്കുന്നത് അപമാനകരം. വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

എന്നാല്‍, വ്യക്തിപരമായി പരിപാടിയില്‍ പങ്കെടുക്കണോയെന്ന് വിസിമാര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഈ പ്രസ്താവന തള്ളികൊണ്ടുള്ള നിലപാടാണ് എം.വി ഗോവിന്ദന്‍ നടത്തിയത്. വിസിമാര്‍ പങ്കെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആര്‍എസ്എസ്സിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചു. കേരള,കാലിക്കറ്റ്, കണ്ണൂര്‍, സെന്‍ട്രല്‍, കുഫോസ്, വി.സിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും.

നാല് ദിവസമാണ് കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമ്മേളനം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴിലല്ലാത്ത് ഇത്തരം സംഘടന നടത്തുന്ന ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചില വിസിമാര്‍ അറിയിച്ചതായും വിവരമുണ്ട്.

TAGS :

Next Story