ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് പൊളിക്കാൻ ഇനിയും നാല് മാസമെടുക്കും;ഭൂരിഭാഗം കുടുംബങ്ങളേയും ഒഴിപ്പിച്ചു
പത്ത് ദിവസത്തിനുള്ളിൽ ഫ്ലാറ്റ് പൊളിക്കുന്ന കമ്പനിക്കായി ടെൻഡർ വിളിക്കുമെന്ന് കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു.

Photo: Special arrangement
കൊച്ചി: ബലക്ഷയത്തെ തുടർന്ന് എറണാകുളം വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് പൊളിക്കുന്നതിന് നാല് മാസം കൂടി സമയമെടുക്കും. പത്ത് ദിവസത്തിനുള്ളിൽ ഫ്ലാറ്റ് പൊളിക്കുന്ന കമ്പനിക്കായി ടെൻഡർ വിളിക്കുമെന്ന് കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. ഫ്ലാറ്റിലെ താമസക്കാരായ ഭൂരിഭാഗം കുടുംബങ്ങളേയും ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്.
വൈറ്റില സിൽവർ സാൻഡ് ഐലൻഡിൽ സ്ഥിതിചെയ്യുന്ന ചന്ദർ കുഞ്ജ് ആർമി പാർപ്പിട സമുച്ചയത്തിലെ ബി, സി ടവറുകളാണ് ബലക്ഷയത്തെ തുടർന്ന് പൊളിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ ഫ്ലാറ്റ് പൊളിക്കുന്ന കമ്പനിക്കായി ടെൻഡർ വിളിക്കും. കമ്പനിയെ തിരഞ്ഞെടുത്ത ശേഷം ആകും പാരിസ്ഥിതിക പഠനങ്ങൾ അടക്കമുള്ളവ നടത്തുക. നാലുമാസത്തിനുള്ളിൽ മുഴുവൻ കടമ്പകളും പൂർത്തിയാക്കി ടവറുകൾ പൊളിക്കാനാണ് തീരുമാനം. ടവറുകളുടെ തൊട്ടടുത്ത് മെട്രോ ഉള്ളതിനാൽ സുരക്ഷ പ്രശ്നങ്ങൾ കൂടി വിശദമായി പരിശോധിക്കേണ്ടതായിട്ടുണ്ട്. പരിശോധനയ്ക്കുള്ള നടപടികൾ ടെൻഡറിന് ശേഷം ഉടൻ ആരംഭിക്കും. ടവറിലെ മൂന്ന് കുടുംബങ്ങൾ ഒഴിച്ച് ബാക്കിയുള്ളവർ എല്ലാവരും നിലവിൽ മാറി താമസിച്ചിട്ടുണ്ട്. 42 പേർക്ക് കൂടി വാടക കൊടുക്കാനും ബാക്കിയുണ്ട്. വാടകക്കാര്യത്തിലും ഉടൻ നടപടി എടുക്കാനും കലക്ടറുടെ ചേംബറിൽ ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു.
Adjust Story Font
16

