'സൈബർ ആക്രമണത്തെ ഭയപ്പെടുന്നില്ല, സംഘ്പരിവാറിനെതിരെ ഇനിയും തുറന്നെഴുതും'; നടി പി.എം ലാലി
ഇവിടെയുള്ള സംഘ്പരിവാറുകാർക്കും കാസ പോലുള്ള ക്രിസംഘികൾക്കും ഫലസ്തീൻ എന്നത് മുസ്‍ലിം വിഷയമായി മാറിയിട്ടുണ്ടെന്നും ലാലി മീഡിയവണിനോട് പറഞ്ഞു

കൊച്ചി:സാമൂഹ്യ മാധ്യമങ്ങളിലെ സൈബർ ആക്രമണത്തെ ഭയപ്പെടുന്നില്ലെന്നും, സംഘ്പരിവാറിനെതിരെ ഇനിയും തുറന്നെഴുതുമെന്നും എഴുത്തുകാരിയും നടിയുമായ പി.എം ലാലി . തനിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ കൂടെയുണ്ടാകുമെന്ന് കരുതിയ ഇടതുപക്ഷം ഒപ്പം നിന്നില്ലെന്നും ലാലി മീഡിയവണിനോട് പറഞ്ഞു.
'ഇപ്പോള്‍ നടക്കുന്നതിനെ പേഴ്‌സൺ ആക്രമണമായി കാണുന്നില്ല. ഗസ്സയിൽ കൊല്ലപ്പെടുന്ന കുട്ടികളെക്കുറിച്ച് ഇടത് സാംസ്‌കാരിക പ്രവർത്തകർ നടത്തിയ പരിപാടിയിൽ വെച്ച് സംസാരിക്കുന്നതിനിടയിൽ വൈകാരികമായിപ്പോയിരുന്നു. സങ്കടത്തിന്റെ അങ്ങേയറ്റത്തിൽ കരഞ്ഞുപോയതായിരുന്നു. ഒരു കുഞ്ഞ് റോഡില്‍ കൂടി നടന്നുപോകുന്ന സമയത്ത് വണ്ടിയിടിച്ച് മരിച്ചാൽ പോലും അവരെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറില്ലേ. നമ്മുടെ രാജ്യത്ത് വർഷങ്ങളായി സംഘ്പരിവാര്‍ നടത്തിവരുന്ന അജണ്ടയാണ് എതിരാളികളെ അപരവത്കരിക്കുക എന്നത്. ഇവിടെയുള്ള സംഘ്പരിവാറുകാർക്കും കാസ പോലുള്ള ക്രിസംഘികൾക്കും ഫലസ്തീൻ എന്നത് മുസ്‍ലിം വിഷയമായി മാറിയിട്ടുണ്ട്.അതിന് വേണ്ടി പ്രതികരിക്കുന്ന മുസ്‍ലിംകളെയും അപരവത്കരിക്കുക എന്നതും അവരുടെ അജണ്ടയാണ്.എന്റെ കൂടെ പഠിച്ച,പ്രവർത്തിച്ച സഖാക്കൾ പോലും അതിന് വഴങ്ങിയെന്നതിൽ വല്ലാത്ത സങ്കടമുണ്ട്'. ലാലി പറഞ്ഞു.
Adjust Story Font
16

