ജൽജീവൻ മിഷൻ പദ്ധതി: 'കരാർ കുടിശിക കൊടുത്തുതീർക്കും'; മന്ത്രി റോഷി അഗസ്റ്റിൻ
പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു

എറണാകുളം: ജൽജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നത് താൽക്കാലിക പ്രതിസന്ധിയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കരാറുകാരുടെ കുടിശിക ജൂലൈ, ഓഗസ്റ്റ് മാസത്തിന് മുമ്പായി തന്നെ പരിഹരിക്കുമെന്നും റോഷി അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും പദ്ധതി നല്ല രീതിയിൽ മുമ്പോട്ട് പോകാനാണ് സർക്കാർ ശ്രമം.
കേന്ദ്ര സർക്കാർ അനുവദിച്ചതിനൊപ്പം തന്നെ സംസ്ഥാന സർക്കാരും തുക അനുവദിച്ചിട്ടുണ്ടെന്നും അവശ്യമെങ്കിൽ കൂടുതൽ തുക ആവശ്യപ്പെടുമെന്നും മന്ത്രി സൂചിപ്പിച്ചു. രാറുകാരുടെ കുടിശിക 4874 കോടി കവിഞ്ഞെന്ന മീഡിയ വൺ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Next Story
Adjust Story Font
16

