'സാധാരണക്കാരുടെ പ്രശ്നങ്ങളെ ധീരതയോടെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഉന്നയിച്ച വ്യക്തിയാണ് വി.എസ്' - പി.മുജീബുറഹ്‌മാൻ
വി.എസിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്‌മാൻ

ആലപ്പുഴ: വി.എസിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്‌മാൻ. ഈ വിടവ് നികത്താനാവില്ല. സാധാരണക്കാരുടെ പ്രശ്നങ്ങളെ ധീരതയോടെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഉന്നയിച്ച വ്യക്തിയാണ് വി.എസ് എന്നും പി.മുജീബുറഹ്‌മാൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ്, മാധ്യമം ജോയിന്റ് എഡിറ്റർ പി.ഐ നൗഷാദ് എന്നിവരും വി.എസിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
വി.എസിന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കനത്ത മഴയെ അവഗണിച്ച് വലിയ ജനക്കൂട്ടമാണ് തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്. തിരുവനന്തപുരവും കൊല്ലവും കടന്ന് വി.എസിന്റെ ഭൗതീക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തുമ്പോൾ ആയിരങ്ങളാണ് അവിടെ വി.എസിനെ അവസാനമായി കാണാൻ കാത്തുനിൽക്കുന്നത്.
Next Story
Adjust Story Font
16

