Quantcast

ജമാഅത്തെ ഇസ്‌ലാമി കൊച്ചിയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

ഹോട്ടല്‍ അബാദ് പ്ലാസയില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബുറഹ്മാന്‍ റമദാന്‍ സന്ദേശം നല്‍കി

MediaOne Logo

Web Desk

  • Published:

    4 March 2026 10:17 PM IST

ജമാഅത്തെ ഇസ്‌ലാമി കൊച്ചിയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
X

കൊച്ചി: ജമാഅത്തെ ഇസ്‌ലാമി കൊച്ചിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.

ഹോട്ടല്‍ അബാദ് പ്ലാസയില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബുറഹ്മാന്‍ റമദാന്‍ സന്ദേശം നല്‍കി. ഹൈബി ഈഡൻ എം.പി, എംഎൽഎമാരായ കെ. ബാബു, അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, മേയർ അഡ്വ.വികെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം, സംവിധായകൻമാരായ സിബി മലയിൽ, മെക്കാർട്ടിൻ,അനിൽ വി. തോമസ്, അഭിനേതാക്കളായ ടിനി ടോം, ജോളി ചിറയത്ത്, ലാലി പിഎം, സീമ ജി. നായർ, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എ സലീം,

മുസ്​ലിം ലീഗ് ജില്ല പ്രസിഡന്റ് എൻ.വി.സി. അഹമ്മദ്, ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, മത, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ജസ്റ്റിസ് കെ. സുകുമാരൻ, പ്രഫ. കെ. അരവിന്ദാക്ഷൻ, ഫാ. പോൾ തേലക്കാട്ട്, സണ്ണി എം. കപ്പിക്കാട് എം. സലാഹുദ്ദീൻ മദനി, ജിൻറോ ജോൺ, പ്രഫ.കെ.പി. ശങ്കരൻ, സി.ആർ. നീലകണ്ഠൻ, സുദേഷ് എം രഘു, അഡ്വ. ഹരീഷ് വാസുദേവൻ, അഡ്വ.വി.ഇ അബ്ദുൽ ഗഫൂർ, പി. രാമചന്ദ്രൻ, എൻ.മാധവൻ കുട്ടി, ടി.പി.എം. ഇബ്രാഹിം ഖാൻ, അഡ്വ. ശിവൻ മഠത്തിൽ, പ്രേം ബാബു, എം.വി. ബെന്നി, മാധ്യമപ്രവര്‍ത്തകന്‍ ജലീല്‍ അരൂക്കുറ്റി, ജമാഅത്തെ ഇസ്​ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, മെഹ്നാസ് അഷ്ഫാഖ് തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story