Quantcast

സംഘ്പരിവാര്‍ ഇസ്ലാമോഫോബിയ ആളിക്കത്തിക്കുമ്പോള്‍ ഇടതുസര്‍ക്കാര്‍ അതിന് കുടപിടിക്കുന്നു: പി.മുജീബ് റഹ്മാന്‍

' സംഘ്പരിവാറിന് പാദസേവ ചെയ്യുന്ന സി.പി.എമ്മിൻ്റെ അധികാര രാഷ്ട്രീയം ബംഗാളിലേക്കും ത്രിപുരയിലേക്കുമുള്ള ദൂരം കുറക്കുമെന്നുറപ്പാണ്'

MediaOne Logo

Web Desk

  • Updated:

    2021-11-23 12:15:00.0

Published:

23 Nov 2021 12:00 PM GMT

സംഘ്പരിവാര്‍ ഇസ്ലാമോഫോബിയ ആളിക്കത്തിക്കുമ്പോള്‍ ഇടതുസര്‍ക്കാര്‍ അതിന് കുടപിടിക്കുന്നു: പി.മുജീബ് റഹ്മാന്‍
X

കേരളത്തിൽ സംഘ്പരിവാർ ഇസ്‌ലാമോഫോബിയ ആളിക്കത്തിക്കുമ്പോള്‍ ഇടതുസർക്കാർ ഈ വർഗീയ വിളയാട്ടത്തിന്കുടപിടിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ പി.മുജീബ് റഹ്മാന്‍.

മുസ്‌ലിം സമുദായത്തിനനുവദിച്ച സ്കോളർഷിപ്പ് വെട്ടിക്കുറച്ചും വഖഫ്ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ടുകൊടുത്തും നിലനിൽക്കുന്ന മുസ്‌ലിം വിവേചനഭീകരതക്ക് സർക്കാർവക കയ്യൊപ്പ് ചാർത്തി സംഘ്പരിവാർ കയ്യടി നേടുകയാണെന്നും ഇപ്പോള്‍ കേരളത്തിലെ റസ്റ്റോറൻ്റുകൾക്കെതിരിൽ ഹലാൽ പേരുപറഞ്ഞ് തുപ്പൽ വിവാദമുയർത്തി വെറുപ്പും വിദ്വേഷവും വളർത്തുമ്പോള്‍ സർക്കാർ ഭീകരമായ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദമടക്കമുള്ള കെട്ടുകഥകൾ കേരളത്തിലുടനീളം സംഘ്പരിവാർ പ്രചരിപ്പിച്ചപ്പോൾ ഇടതുപക്ഷം കൈകെട്ടി നോക്കിനിൽക്കുകയായിരുന്നു. പൗരാവകാശങ്ങളും ജനപക്ഷ രാഷ്ട്രീയവും ബലികൊടുത്ത് സംഘ്പരിവാറിന് പാദസേവ ചെയ്യുന്ന സി.പി.എമ്മിൻ്റെ അധികാര രാഷ്ട്രീയം ബംഗാളിലേക്കും ത്രിപുരയിലേക്കുമുള്ള ദൂരം കുറക്കുമെന്നുറപ്പാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളത്തിൽ സംഘ്പരിവാർ ഇസ്‌ലാമോഫോബിയ ആളിക്കത്തിക്കുകയാണ്. ഇരട്ടച്ചങ്കിന്റെ അമരത്തിലും കരുത്തിലുമാണ് ഭരണമെന്ന് മേനിനടിക്കുന്ന ഇടതുസർക്കാർ ഈ വർഗീയ വിളയാട്ടത്തിന്കുടപിടിക്കുകയും കൂട്ടുനിൽക്കുകയും ചെയ്യുന്നു.ലൗ ജിഹാദെന്ന കെട്ടുകഥ കേരളത്തിലുടനീളം പ്രചരിപ്പിക്കപ്പെട്ടപ്പോൾ കൈകെട്ടി നോക്കിനിന്ന ഇടതുപക്ഷ സർക്കാർ നാർകോട്ടിക്ക് ജിഹാദിൻ്റെ പേരിൽ മുസ്‌ലിം ന്യൂനപക്ഷത്തെ അപമാനിച്ച കല്ലറങ്ങാട്ടച്ചനെ മന്ത്രി വാസവനെ വിട്ട് ആശിർവാദം അറിയിക്കുകയും ചെയ്തു.

മുസ്‌ലിം സമുദായത്തിനനുവദിച്ച സ്കോളർഷിപ്പ് വെട്ടിക്കുറച്ചും വഖഫ്ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ടുകൊടുത്തും നിലനിൽക്കുന്ന മുസ്‌ലിം വിവേചനഭീകരതക്ക് സർക്കാർവക കയ്യൊപ്പ് ചാർത്തി സംഘ്പരിവാർ കയ്യടി നേടി.

ഇപ്പോഴിതാ കേരളത്തിലെ റസ്റ്റോറൻ്റുകൾക്കെതിരിൽ ഹലാൽ പേരുപറഞ്ഞ് തുപ്പൽ വിവാദമുയർത്തി വെറുപ്പും വിദ്വേഷവും വളർത്തുമ്പോഴും സർക്കാർ ഭീകരമായ മൗനം പാലിക്കുന്നു. കേരളത്തിൽ യുവ സഖാക്കൾക്കെതിരിൽ യു.എ.പി.എ ചുമത്താനും മാവോയിസത്തിൻ്റെ പേരിൽ പച്ച മനുഷ്യർക്കെതിരെ നിർദയം നിറയൊഴിക്കാനും ചങ്കുറപ്പ് കാണിച്ച പിണറായിയുടെ ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് മുമ്പിൽ ഇങ്ങനെ വിനീതവിധേയരാവുന്നതെന്തിനാണ്? അധികാര രാഷ്ട്രീയവും സ്വാർഥതാൽപര്യങ്ങളും മാത്രം മുന്നിൽകണ്ട് കേരളത്തിൻ്റെ സാഹോദര്യവും സഹവർത്തിത്വവും സൗഹാർദ്ദവുംവരെ ഇടതുസർക്കാർ അടിയറ വെക്കുന്നതെന്തിനാണ്?

ഓർക്കുക, പൗരാവകാശങ്ങളും ജനപക്ഷ രാഷ്ട്രീയവും ബലികൊടുത്ത് സംഘ്പരിവാറിന് പാദസേവ ചെയ്യുന്ന സി.പി.എമ്മിൻ്റെ അധികാര രാഷ്ട്രീയം ബംഗാളിലേക്കും ത്രിപുരയിലേക്കുമുള്ള ദൂരം കുറക്കുമെന്നുറപ്പ്.

Jamaat-e-Islami Kerala Assistant Ameer P. Mujibur Rahman said that while the Sangh Parivar was spreading Islamophobia in Kerala, the Left government was indulging in this communal game.

TAGS :

Next Story