'ജാനകി എന്നത് എങ്ങനെ മതപരമായ വിഷയമാകും'; JSK വിവാദത്തില്‍ കോടതി
ജാനകി എന്ന പേര് എന്തിന് മാറ്റണമെന്ന് കോടതി

കൊച്ചി: 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേരുമാറ്റ വിവാദത്തില്‍ ജാനകി എന്നത് എങ്ങനെ മതപരമായ വിഷയമാകുമെന്ന് ആവര്‍ത്തിച്ച് കോടതി. എന്തിന് ജാനകി എന്ന പേര് മാറ്റണം. കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ കൃത്യമായി അറിയിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
അത് കലാകാരന്റെ സ്വതത്രമാണ് എന്ന് ഹൈക്കോടതി വ്യക്തമാക്കി. 'ഇന്ന കഥ പറയണം, ഇന്ന പേര് മാറ്റണം എന്ന് സംവിധായകര്‍ക്കും കലാകാരന്മാര്‍ക്കും നിര്‍ദ്ദേശം നല്‍കുകയാണ് നിങ്ങളിപ്പോള്‍' കോടതി ചോദിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്നും സെന്‍സര്‍ ബോര്‍ഡിനോട് കോടതി വ്യക്തമാക്കി.
ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിിക്കാട്ടി നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ജാനകി എന്നാതായാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Adjust Story Font
16

