Quantcast

'പാർട്ടിയെ രക്ഷിക്കുന്നില്ല': ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ദേശീയ ഉപാധ്യക്ഷൻ സി.കെ.നാണു

പാർട്ടിയെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള മാത്യു ടി തോമസും, കെ.കൃഷ്ണൻകുട്ടിയും ഒന്നും ചെയ്യുന്നില്ലെന്ന് സി.കെ നാണു

MediaOne Logo

Web Desk

  • Updated:

    2023-11-15 03:52:08.0

Published:

15 Nov 2023 3:16 AM GMT

സികെ നാണു- ജനതാദള്‍(എസ്) സംസ്ഥാന കമ്മിറ്റി
X

തിരുവനന്തപുരം: ജനതാദൾ–എസിലെ (ജെ.ഡി.എസ്) സംസ്ഥാന നേതാക്കൾക്കെതിരെ വിമർശനുമായി ദേശീയ ഉപാധ്യക്ഷൻ സി.കെ.നാണു. പാർട്ടിയെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള മാത്യു ടി തോമസും, കെ.കൃഷ്ണൻകുട്ടിയും ഒന്നും ചെയ്യുന്നില്ലെന്ന് സി.കെ നാണു പറഞ്ഞു.

''താന്‍ വിളിച്ച യോഗത്തിന് നേതൃത്വം നല്‍കേണ്ടത് ജെ.ഡി.എസ് സംസ്ഥാന ഘടകമാണ്. ദേശീയ നേതൃത്വത്തിന്റെ ഭാഗമല്ലാത്തത് കൊണ്ട് സംസ്ഥാന ഘടകത്തിന് കൃത്യ നിലപാട് സ്വീകരിക്കാം, താൻ വിളിച്ച ദേശീയ ഭാരവാഹി യോഗത്തെ എതിർക്കുന്ന നേതാക്കളുടെ നടപടി അച്ചടക്കലംഘനമാണെന്നും സി.കെ നാണു കൂട്ടിച്ചേര്‍ത്തു.

ജനതാദൾ–എസിലെ എച്ച്.ഡി. ദേവെഗൗഡ വിരുദ്ധ ചേരിയിൽ നിൽക്കുന്നവരുടെ ദേശീയ നിർവാഹകസമിതി യോഗം വിളിച്ചുചേർക്കാനുള്ള മുതിർന്ന നേതാവ് സി.കെ.നാണുവിന്റെ നീക്കത്തെ സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ് നിരാകരിച്ച് തലസ്ഥാനത്ത് ചേരുന്ന യോഗവുമായി മുന്നോട്ടുപോകാനാണു വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

ഇതോടെ ജെഡിഎസ് കേരള ഘടകം പിളർപ്പിനെ നേരിടുകയാണ്. ബിജെപിയുമായി ഗൗഡ സ്ഥാപിച്ച സഖ്യത്തെ എതിർക്കുന്നവരുടെ ദേശീയതലത്തിലുള്ള ശക്തിസമാഹരണത്തിനാണ് ഏക ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ നാണു മുൻകൈ എടുത്തത്. എന്നാൽ ബിജെപി സഖ്യത്തെ എതിർക്കുന്ന സ്വന്തം സംസ്ഥാന ഘടകത്തിന്റെ പിന്തുണ നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

Watch Video


TAGS :

Next Story