Quantcast

മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

മാതാപിതാക്കളടക്കം ഒമ്പത് കുടുംബാം​ഗങ്ങളെയാണ് ശ്രുതിക്ക് ഉരുൾപൊട്ടലിൽ നഷ്ടമായത്.

MediaOne Logo

Web Desk

  • Published:

    11 Sept 2024 2:32 PM IST

Jenson in critical stage Wayanad Accident
X

കൽപ്പറ്റ: വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശിയായ ശ്രുതിയുടെ പ്രതിശ്രുത വരനാണ് അമ്പലവയൽ ആണ്ടൂർ സ്വദേശിയായ ജെൻസൺ.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം. ജെൻസൺ ആണ് വാഹനമോടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.

അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൺ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ പറഞ്ഞു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജെൻസൺ ചികിത്സയിൽ കഴിയുന്നത്. മൂക്കിൽനിന്നും തലയോട്ടിയുടെ പുറത്തും അകത്തുമായി അനിയന്ത്രിത രക്തസ്രാവം ഉണ്ടായിരുന്നതിനാൽ നിലവിൽ ഒന്നും പറയാനാവാത്ത സാഹചര്യമാണെന്നും ഡോക്ടർ പറഞ്ഞു.

TAGS :

Next Story