Quantcast

'നമ്മുടെ രാജ്യക്കാരനാവട്ടെ അല്ലാത്തവനാവട്ടെ ഒരു മനുഷ്യനെയും കൊലപ്പെടുത്താൻ പാടില്ല'; ആൾക്കൂട്ടക്കൊലയിൽ ജിഫ്രി തങ്ങൾ

അക്രമസ്വഭാവം ഉണ്ടാവാൻ പാടില്ല. ഇത് ഇസ്‌ലാമിന്റെ അടിസ്ഥാനമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സമസ്ത പ്രവർത്തിക്കുന്നതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    20 Dec 2025 9:02 PM IST

നമ്മുടെ രാജ്യക്കാരനാവട്ടെ അല്ലാത്തവനാവട്ടെ ഒരു മനുഷ്യനെയും കൊലപ്പെടുത്താൻ പാടില്ല; ആൾക്കൂട്ടക്കൊലയിൽ ജിഫ്രി തങ്ങൾ
X

കൊല്ലം: നമ്മുടെ രാജ്യക്കാരനാണെങ്കിലും അല്ലെങ്കിലും ഒരാളെയും അക്രമത്തിലൂടെ കൊലപ്പെടുത്തരുതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. അക്രമസ്വഭാവം ഉണ്ടാവാൻ പാടില്ല. ഇത് ഇസ്‌ലാമിന്റെ അടിസ്ഥാനമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സമസ്ത പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യരുടെ ഉള്ളിൽ മൃഗീയതയുണ്ടാവും. അതിനെ മറികടക്കാൻ കഴിയണം. വൈകാരികതയെ വിവേകത്തോടെ കൈകാര്യം ചെയ്യണം. ക്രോധം മനുഷ്യരിലുണ്ടാവുന്നതാണ്. അതിന് കാരണമാകുന്ന ദുഃസ്വഭാവങ്ങളുണ്ടാവും. അതിനെ മറികടക്കാൻ കഴിയണം. മനുഷ്യൻമാരോട് മാത്രമല്ല ലോകത്തോടുള്ള സകല വസ്തുക്കളോടും പെരുമാറുന്നതിന് ഇസ്‌ലാം കൃത്യമായ മാനദണ്ഡങ്ങൾ നിർണയിച്ചിട്ടുണ്ട്.

പരസ്പരം സൗഹാർദം വാക്കിൽ മാത്രം ഒതുക്കേണ്ടതല്ല. സൗഹാർദം ഉണ്ടാക്കുന്നതിനുള്ള പ്രവൃത്തികളും വേണം. മുസ്‌ലിംകൾക്കിടയിൽ മാത്രമല്ല എല്ലാവരുമായി സൗഹാർദമുണ്ടാക്കുന്നതാണ് ഇസ്‌ലാമിന്റെ രീതി. സമസ്ത 100 വർഷമായി ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

TAGS :

Next Story