'സരിന്‍ ഇപ്പോള്‍ എന്തെങ്കിലും ചെയ്താല്‍ അതിന്റെ പാപഭാരം കോണ്‍ഗ്രസിനല്ല, അതേ പോലെയാണ് ഭക്ഷണത്തില്‍ പുഴുവിട്ട അധ്യാപകനും': ജിൻ്റോ ജോണ്‍
ഇന്ന് രാവിലെ വരെ ഇയാളിട്ട പുഴുവിനെ ചുമന്ന് നടന്ന സഖാക്കള്‍ കയ്യോടെ പിടിക്കപ്പെട്ട ഈ പുത്തന്‍കൂറ്റ് സഖാവിനെ കോണ്‍ഗ്രസ്സാക്കുന്ന തിരക്കിലാണെന്നും ജിൻ്റോ ജോണ്‍

കോഴിക്കോട് നടക്കുന്ന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചെന്ന് വ്യാജ ആരോപണമുന്നയിച്ച അധ്യാപകന്‍ കോണ്‍ഗ്രസുകാരനാണെന്ന പ്രചാരണം തെറ്റാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു എന്നത് സത്യമാണ്. എന്നാല്‍ 2021ല്‍ പാര്‍ട്ടി വിട്ടു. ഡിവൈഎഫ്‌ഐയുടെ മെമ്പര്‍ഷിപ്പ് കൊടുത്ത് സിപിഎമ്മിന്റെ കൂടെക്കൂട്ടി. ഇന്ന് രാവിലെ വരെ ഇയാളിട്ട പുഴുവിനെ ചുമന്ന് നടന്നവര്‍, ബ്രഡും പഴവും വിതരണം ചെയ്യാനിറങ്ങിയ കുട്ടി സഖാക്കള്‍, കയ്യോടെ പിടിക്കപ്പെട്ട ഈ പുത്തന്‍കൂറ്റ് സഖാവിനെ കോണ്‍ഗ്രസ്സാക്കുന്ന തിരക്കിലാണ് ഇപ്പോള്‍. പി. സരിന്‍ ഉള്‍പ്പെടെ സിപിഎമ്മില്‍ പോയ മുന്‍ നേതാക്കള്‍ എന്തെങ്കിലും ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനല്ലാ എന്നതുപോലെയാണ് ഇതെന്നും ജിന്റോ ജോണ്‍ പറഞ്ഞു.
ഈ വൃത്തികെട്ടവന്‍ കോണ്‍ഗ്രസ് ആയിരുന്നാലും ഇക്കാര്യത്തില്‍ അവനെതിരെ ആയിരിക്കും നിലപാട്. ടി.കെ ഹംസയും, പി. സരിനും, കെ.പി അനില്‍കുമാറും, ലതിക സുഭാഷും, പി.എസ് പ്രശാന്തുമെല്ലാം ഒരുകാലത്ത് കോണ്‍ഗ്രസ്സായിരുന്നു എന്നുകരുതി ഇപ്പോള്‍ നില്‍ക്കുന്ന ലാവണത്തിനനുസരിച്ച് എന്തെങ്കിലും ചെയ്താല്‍ അതിന്റെ പാപഭാരം മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കല്ലെന്ന് ഓര്‍ക്കണം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലില്‍ പോയ പ്രശാന്തിന്റെ മുന്‍പ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച പോസ്റ്റര്‍ വച്ച് 'അയ്യേ കോണ്‍ഗ്രസ്സുകാരന്‍ പ്രശാന്ത് സ്വര്‍ണ്ണക്കൊള്ള നടത്തിയേ' എന്ന് പറയില്ലല്ലോയെന്നും ജിന്റോ ജോണ്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ എറണാകുളം ശാലേം വിഎച്ച്എസിലെ അധ്യാപകന്‍ പെരുമ്പാവൂര്‍ സ്വദേശി ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. സ്‌കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജിന്റോ ജോണിന്റെ പോസ്റ്റ് പൂര്‍ണരൂപം...
കോഴിക്കോട് നടക്കുന്ന സ്‌കൂള്‍ കായികമേളയുടെ ഭക്ഷണത്തില്‍ പുഴുവിട്ട കായികാധ്യാപകന്‍ എന്ന അധമന്‍ കോണ്‍ഗ്രസുകാരന്‍ ആണെന്നുള്ള പ്രചരണം തെറ്റാണ്. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയാണ് ജയിച്ചത്. ആ റിബല്‍ സ്ഥാനാര്‍ഥിയേയും കൂടെ പ്രവര്‍ത്തിച്ചവരേയും തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെടുത്ത വാശിക്ക് ജിജോ ജയിംസ് 2021ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. സിപിഎമ്മിന്റെ അന്നത്തെ ലോക്കല്‍ സെക്രട്ടറി ജോര്‍ജ്ജി ജോയിയുടെ നേതൃത്വത്തില്‍ അയാളെ ഡിവൈഎഫ്‌ഐയുടെ മെമ്പര്‍ഷിപ്പ് കൊടുത്ത് സിപിഎമ്മിന്റെ കൂടെക്കൂട്ടി. കോണ്‍ഗ്രസ്സില്‍ ആയിരുന്നപ്പോള്‍ ഇയാള്‍ കെപിഎസ്ടിഎയുടെ മെമ്പറായിരുന്നു. പക്ഷേ പക്ഷേ കോണ്‍ഗ്രസ് വിട്ടതിന് ശേഷം അധ്യാപകസംഘടനയുടെ മെമ്പര്‍ഷിപ്പ് പുതുക്കിയിട്ടില്ല.
നിലവില്‍ കോണ്‍ഗ്രസിന്റേയോ കോണ്‍ഗ്രസ്സനുഭാവ അധ്യാപക സംഘടനയുടെ പ്രവര്‍ത്തനങ്ങളിലോ യാതൊരുവിധത്തിലും സജീവമല്ലാത്ത, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പരിപാടിയില്‍ പോലും പങ്കെടുക്കാത്ത, നിലവില്‍ പാര്‍ട്ടിയുടേയോ അധ്യാപക സംഘടനയുടേയോ അംഗത്വമില്ലാത്ത ഇയാളെ കോണ്‍ഗ്രസ്സാക്കാന്‍ കൈരളിയും ദേശാഭിമാനിയും മറ്റ് ചില മാധ്യമ സഖാക്കളും നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല.
ഇന്ന് രാവിലെ വരെ ഇയാളിട്ട പുഴുവിനെ ചുമന്ന് നടന്നവര്‍, ബ്രഡും പഴവും വിതരണം ചെയ്യാനിറങ്ങിയ കുട്ടി സഖാക്കള്‍ കയ്യോടെ പിടിക്കപ്പെട്ട ഈ പുത്തന്‍കൂറ്റ് സഖാവിനെ കോണ്‍ഗ്രസ്സാക്കുന്ന തിരക്കിലാണ് ഇപ്പോള്‍. ഈ വൃത്തികെട്ടവന്‍ കോണ്‍ഗ്രസ് ആയിരുന്നാലും ഇക്കാര്യത്തില്‍ അവനെതിരെ ആയിരിക്കും നിലപാട്. ടി.കെ ഹംസയും, പി. സരിനും, കെ.പി അനില്‍കുമാറും, ലതിക സുഭാഷും, പി.എസ് പ്രശാന്തുമെല്ലാം ഒരുകാലത്ത് കോണ്‍ഗ്രസ്സായിരുന്നു എന്നുകരുതി ഇപ്പോള്‍ നില്‍ക്കുന്ന ലാവണത്തിനനുസരിച്ച് എന്തെങ്കിലും ചെയ്താല്‍ അതിന്റെ പാപഭാരം മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കല്ലെന്ന് ഓര്‍ക്കണം.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലില്‍ പോയ പ്രശാന്തിന്റെ മുന്‍പ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച പോസ്റ്റര്‍ വച്ച് 'അയ്യേ കോണ്‍ഗ്രസ്സുകാരന്‍ പ്രശാന്ത് സ്വര്‍ണ്ണക്കൊള്ള നടത്തിയേ' എന്ന് പറയില്ലല്ലോ!
Adjust Story Font
16

