Quantcast

എന്നെ ഒരു ജോലി ഏൽപ്പിച്ചു, അത് ഭംഗിയായി ചെയ്‌തെന്ന് 100 ശതമാനം വിശ്വസിക്കുന്നു: ജോ ജോസഫ്

യുഡിഎഫ് ക്യാമ്പിനെ അടക്കം അമ്പരപ്പിച്ചുകൊണ്ടുള്ള ചരിത്രവിജയമാണ് തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് നേടിയത്.

MediaOne Logo

Web Desk

  • Updated:

    2022-06-03 06:40:38.0

Published:

3 Jun 2022 6:38 AM GMT

എന്നെ ഒരു ജോലി ഏൽപ്പിച്ചു, അത് ഭംഗിയായി ചെയ്‌തെന്ന് 100 ശതമാനം വിശ്വസിക്കുന്നു: ജോ ജോസഫ്
X

കൊച്ചി: തന്നെ പാർട്ടി ഏൽപ്പിച്ച ജോലി 100 ശതമാനം ഭംഗിയായി ചെയ്‌തെന്ന് വിശ്വസിക്കുന്നുവെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്. മറ്റു കാര്യങ്ങളെല്ലാം പാർട്ടി പരിശോധിച്ച ശേഷം പറയും. അവസാന നിമിഷം വരെ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എവിടെയാണ് പാളിച്ചയുണ്ടായതെന്ന് പാർട്ടി വിശദമായി പരിശോധിച്ച ശേഷം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പാർട്ടിയുടെ പ്രതിനിധിയായാണ് മത്സരിച്ചത്, ഒരു തോൽവികൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ക്യാമ്പിനെ അടക്കം അമ്പരപ്പിച്ചുകൊണ്ടുള്ള ചരിത്രവിജയമാണ് തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് നേടിയത്. 24,000ൽ കൂടുതൽ വോട്ടുകൾക്ക് ഉമാ തോമസ് ലീഡ് ചെയ്യുന്നു എന്നാണ് അനൗദ്യോഗിക വിവരം. പോളിങ് ശതമാനം കുറഞ്ഞതിനാൽ 5000-8000 വോട്ടിന്റെ ഭൂരിപക്ഷത്തിന് യൂഡിഎഫ് ജയിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ജില്ലാ കൺവീനറായ ഡൊമനിക് പ്രസന്റേഷൻ പറഞ്ഞിരുന്നത്.

ഉമാ തോമസ് ഉജ്ജ്വല വിജയം നേടിയതോടെ യുഡിഎഫ് ക്യാമ്പ് ഒന്നാകെ ആഹ്ലാദത്തിലാണ്. ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സർക്കാറിന്റെ വിലയിരുത്തലിൽ പിണറായി പരാജയപ്പെട്ടു. ജനഹിതം മാനിച്ച് രാജിവെക്കണം. കേരളത്തിന്റെ ജനഹിതത്തിന്റെ പ്രതിഫലനമാണ് തൃക്കാക്കരയിൽ കണ്ടത്. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രചാരണം നയിച്ചത്. അന്തസും അഭിമാനവുമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story