Quantcast

കൊല്ലം ചവറ കെ.എം.എം.എല്ലിൽ വീണ്ടും നിയമന വിവാദം; പരാതിയുമായി എഴുത്ത് പരീക്ഷയിലെ ഒന്നാം റാങ്കുകാരി

എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ നിയമനം നൽകാൻ പോകുന്നത് സി.ഐ.ടി.യു നേതാവിന്റെ ബന്ധുവിനാണെന്നാണ് പുതിയതായി ഉയർന്നിരിക്കുന്ന പരാതി.

MediaOne Logo

Web Desk

  • Updated:

    2021-05-10 04:04:18.0

Published:

10 May 2021 4:00 AM GMT

കൊല്ലം ചവറ കെ.എം.എം.എല്ലിൽ വീണ്ടും നിയമന വിവാദം; പരാതിയുമായി എഴുത്ത് പരീക്ഷയിലെ ഒന്നാം റാങ്കുകാരി
X

കൊല്ലം ചവറ കെ.എം.എം.എല്ലിൽ വീണ്ടും നിയമന വിവാദം. എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ നിയമനം നൽകാൻ പോകുന്നത് സി.ഐ.ടി.യു നേതാവിന്റെ ബന്ധുവിനാണെന്നാണ് പുതിയതായി ഉയർന്നിരിക്കുന്ന പരാതി. ഇതേ തസ്തികയുടെ എഴുത്തു പരീക്ഷയിൽ ഒന്നാമതെത്തിയ ആലപ്പുഴ സ്വദേശി നയനയാണ് പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്.

2018 ലാണ് കെ.എം.എം.എല്ലിൽ പേഴ്സണൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2019 ഫെബ്രുവരിയിൽ എഴുത്ത് പരീക്ഷയും ഇന്റർവ്യും കഴിഞ്ഞ് ഒരു വർഷമായിട്ടും ഫലം വരാത്തതിനെ തുടർന്നാണ് നയന ഹൈക്കോടതിയെ സമീപിച്ചത്. ഫലം വൈകിപ്പോയത് അഭിമുഖം നടത്തിയവർ മാർക്ക് തരാതെ പോയതിനാൽ ആണെന്നും അതിനാൽ ഇനി നിയമനം നടത്തുന്നില്ലെന്നുമാണ് കെ എം എം എൽ

കോടതിയെ അറിയിച്ചത്. എന്നാൽ വീണ്ടും അഭിമുഖം നടത്തി നിയമനം പൂർത്തിയാക്കണമെന്നായിരുന്നു കോടതി നിർദ്ദേശം . ഇതേതുടർന്ന് കഴിഞ്ഞ മാസം 22 ന് അഭിമുഖ പരീക്ഷ നടത്തിയെങ്കിലും 24 മണിക്കൂറിനുള്ളിൽ ഫലം പ്രസിദ്ധീകരിയ്ക്കണമെന്ന വ്യവസ്ഥ അട്ടിമറിയ്ക്കപ്പെട്ടു. ഒടുവിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ എഴുത്ത് പരീക്ഷയിലും ജി.ഡി യിലും ഒന്നാമതെത്തിയ നയനയെ തഴഞ്ഞ് സി.ഐ.ടി യു നേതാവിന്റെ ബന്ധുവിന് ഒന്നാം റാങ്ക് നൽകിയെന്നാണ് ഉയരുന്ന പരാതി.

അതേസമയം, കൃത്യമായ മാനദണ്ഡപ്രകാരം വിഷയ വിദഗ്ദരാണ് അഭിമുഖം നടത്തിയതെന്നും ഇതിന്റെ കൂടി മാർക്ക് ആധാരമാക്കിയാണ് അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നുമാണ് കെ.എം.എം.എൽ നൽകുന്ന വിശദീകരണം.

TAGS :

Next Story