വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതികളിലൊരാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ; മറ്റൊരാൾ തട്ടിപ്പ് തുടരുന്നു
സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്യണമെന്നും നഷ്ട്ടമായ തുക തിരികെ ലഭ്യമാക്കാനും പോലീസ് നടപടി സ്വീകരിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെടുത്തതായി പരാതി. കോട്ടയം പാലാ ചേർപ്പുങ്കലിലെ ഫാൽക്കൺ എന്ന സ്ഥാപനത്തിനെതിരെ പണം നഷ്ടമായവർ പോലീസിൽ പരാതി നൽകി. നൂറോളം പേർ തട്ടിപ്പിനിരയായി.
യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ചേർപ്പുകലിലെ ഫാൽക്കൻ എച്ച്ആർ മൈഗ്രേഷൻ എന്ന സ്ഥാപന ഉടമകളാണ് പണം വാങ്ങി മുങ്ങിയത്. ജോലിയുടെ പ്രാരംഭ നടപടികൾക്കായി 6 ലക്ഷം രൂപ വരെ ഉദ്യോഗാർഥികൾ നൽകി. എന്നാൽ ജോലി ലഭിക്കാത്തിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടു ഫോണിൽ വിളിക്കുമ്പോൾ സ്ഥാപന ഉടമകൾ പ്രതികരിക്കാതെയായി. ഇതിനു പിന്നാലെയാണ് ഇവർ പൊലീസിനെ സമീപിച്ചത്. ആളുകളെ വിദേശത്തേക്ക് അയക്കുന്നതിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
സ്ഥാപന ഉടമകളായ രണ്ടു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി. മറ്റൊരാൾ ഇപ്പോഴും ഫോണിലൂടെ തട്ടിപ്പു തുടരുകയാണെന്നും പരാതിക്കാർ ആരോപിച്ചു.
വായ്പയെടുത്തും പണയം വച്ചുമാണ് പലരും ഏജൻസിക് പണം നൽകിയത്. സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്യണമെന്നും നഷ്ട്ടമായ തുക തിരികെ ലഭ്യമാക്കാനും പോലീസ് നടപടി സ്വീകരിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.
Adjust Story Font
16

