പാലക്കാട് തൃക്കടീരിയിലെ മിച്ചഭൂമിയിൽ വനം- റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന; വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറും
മീഡിയവൺ വാർത്തയെ തുടർന്നാണ് സംയുക്ത പരിശോധന നടത്താൻ സർക്കാർ നിർദേശം നൽകിയത്

പാലക്കാട്: തൃക്കടീരിയിലെ മിച്ചഭൂമിയിൽ വനം - റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന. മിച്ചഭൂമിയിലെ വന വൽക്കരണം എന്ന മീഡിയവൺ ക്യാമ്പയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വിവിധ രേഖകൾ രണ്ട് വകുപ്പുകളും ശേഖരിച്ചു.
ഒറ്റമുറിയിൽ മൂന്ന് കുടുംബങ്ങൾ താമസിക്കുന്ന തൃക്കടിരിയിലെ കുഞ്ചുണ്ണിയുടെ വീട് ഉൾപ്പെടുന്ന ലക്ഷം വീട് കോളനിയിലാണ് സംയുക്ത പരിശോധന നടത്തിയത്. റവന്യൂ വകുപ്പിലെ ജൂനിയർ സൂപ്രണ്ട് ലിജോ ജോസ്, താലൂക്ക് സർവ്വേയർ എന്നിവരുടെ നേതൃത്വത്തിലുഉള്ള റവന്യൂ സംഘവും , തിരുവിഴാംകുന്ന് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ഷാജഹാൻ എ, ഫോറസ്റ്റ് ഡിവിഷൻ സർവേയർ കുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് സംയുക്ത സംഘം പരിശോധന നടത്തിയത്.
കുഞ്ചുണ്ണിക്ക് നേരത്തെ പട്ടയം ലഭിച്ചിരുന്നെങ്കിലും പിന്നീട് തിരിച്ച് വാങ്ങിയിരുന്നു. വില്ലേജ് ഓഫീസിൽ നിന്നും സംഘം രേഖകൾ ശേഖരിച്ചു. പരിശോധന വിവരങ്ങൾ ക്രോഡികരിച്ച് സർക്കാറിന് റിപ്പോർട്ട് നൽകും. പാലക്കാട്ടെ മിച്ചഭൂമിയിൽ വനം വകുപ്പ് അവകാശവാദം ഉന്നയിക്കുന്ന എല്ലാ മേഖലയിലും സമാനമായ രീതിയിൽ വനം - റവന്യൂ വകുപ്പുകളുടെ പരിശോധന നടത്തുമെന്ന് വനം മന്ത്രി പറഞ്ഞിരുന്നു.
Adjust Story Font
16

