Quantcast

'ഉദ്യോഗസ്ഥരുടെ ശമ്പള വർധനയ്ക്ക് കർഷകരുടെ കഴുത്തിന് പിടിക്കുന്നു'; സംസ്ഥാന ബജറ്റിലെ ഭൂനികുതി വർധനക്കെതിരെ ജോസഫ് പാംബ്ലാനി

കർഷകരെ മാനിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്ന് പാംബ്ലാനി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-02-09 06:39:12.0

Published:

9 Feb 2025 9:02 AM IST

ഉദ്യോഗസ്ഥരുടെ ശമ്പള വർധനയ്ക്ക് കർഷകരുടെ കഴുത്തിന് പിടിക്കുന്നു; സംസ്ഥാന ബജറ്റിലെ ഭൂനികുതി വർധനക്കെതിരെ ജോസഫ് പാംബ്ലാനി
X

കണ്ണൂർ: സംസ്ഥാന ബജറ്റിലെ ഭൂനികുതി വർധനക്കെതിരെ തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി. ഉദ്യോഗസ്ഥരുടെ ശമ്പള വർധനയ്ക്ക് കർഷകരുടെ കഴുത്തിന് പിടിക്കുകയാണെന്നും കർഷകരെ മാനിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്നും പാംപ്ലാനി പറഞ്ഞു.

കത്തോലിക്കാ കോൺഗ്രസ് നേതൃ സംഗമത്തിലായിരുന്നു പാംപ്ലാനിയുടെ വിമർശനം. 'ഭൂനികുതി വർധനവ് കർഷക വിരുദ്ധമാണ്. കർഷകരെ മാനിക്കുന്നില്ലെന്നതിന്റെ തെളിവാണിത്. ഉദ്യോഗസ്ഥരുടെ ശമ്പള വർധനയ്ക്ക് കർഷകരുടെ കഴുത്തിന് പിടിക്കുന്നു. കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ മലയോര കർഷകർക്ക് ഒന്നും ലഭിക്കുന്നില്ല'- ജോസഫ് പാംബ്ലാനി പറഞ്ഞു.



TAGS :

Next Story