Quantcast

പ്രിയപ്പെട്ടവരുടെ പ്രാർഥനകൾ വിഫലം; മാധ്യമപ്രവർത്തകൻ പ്രവീൺ യാത്രയായി

പ്രവീണിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാരും കൂട്ടുകാരുമെല്ലാം

MediaOne Logo

Web Desk

  • Published:

    12 March 2025 8:45 PM IST

പ്രിയപ്പെട്ടവരുടെ പ്രാർഥനകൾ വിഫലം; മാധ്യമപ്രവർത്തകൻ പ്രവീൺ യാത്രയായി
X

മാനന്തവാടി (വയനാട്): ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ വയനാട് കാട്ടിക്കുളം അണമല അടിച്ചേരിക്കണ്ടി പ്രവീൺ കെ. ലക്ഷ്മണൻ (36) മരണത്തിന് കീഴടങ്ങി.

പ്രവീണിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാരും കൂട്ടുകാരുമെല്ലാം.

പ്രവീണിന്റെ അമ്മ വൃക്ക കൊടുക്കാൻ തയാറാവുകയും സർജറി കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. പക്ഷേ രക്തസമ്മർദ്ദം വർധിക്കുകയും പനി ബാധിക്കുകയും ചെയ്തതോടെ സർജറി മാറ്റി. ഇതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നു.

മലയാളമനോരമ, മംഗളം ദിനപത്രങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു പ്രവീൺ. രോഗത്തിന്റെ വേദനകൾക്കിടയിലും സമീപകാലത്തു വരെ ‘മാധ്യമം’ ഓൺലൈനിലേക്ക് വാർത്തകൾ ചെയ്തിരുന്നു. പ്രവീണിന്‍റെ മാതാവ്: ശാന്ത. പിതാവ്: ലക്ഷ്മണൻ. സഹോദരി: പ്രവിത. സഹോദരീ ഭർത്താവ്: നിതിൻ (സിവിൽ പൊലീസ് ഓഫിസർ).

TAGS :

Next Story