Quantcast

ജഡ്ജിമാർ ദൈവങ്ങളല്ല, പരാതിക്കാർ കൈകൂപ്പേണ്ട: ഹൈക്കോടതി

നിറകണ്ണുകളോടെ, തൊഴുകയ്യാൽ എന്നിങ്ങനെ ഒരു ഹരജിക്കാരി കേസ് വാദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം

MediaOne Logo

Web Desk

  • Published:

    13 Oct 2023 5:26 PM GMT

Judges are not gods: Kerala HC
X

കൊച്ചി: കോടതികൾ നീതിയുടെ ദേവാലയങ്ങളാണെങ്കിലും ജഡ്ജിമാർ ദൈവങ്ങളല്ലെന്നും പരാതിക്കാരും അഭിഭാഷകരും കൈകൂപ്പേണ്ടതില്ലെന്നും ഹൈക്കോടതി. കോടതി മുറിയ്ക്കുള്ളിൽ മര്യാദ കാത്തുസൂക്ഷിച്ചാൽ മാത്രം മതിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ആലപ്പുഴ സ്വദേശിക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ജഡ്ജിമാർ അവരുടെ ഭരണഘടനാപരമായ ചുമതലകളാണ് നിർവ്വഹിക്കുന്നത്. പരാതിക്കാരോ അഭിഭാഷകരോ കോടതിയുടെ മുന്നിൽ കൈകൂപ്പേണ്ടതില്ലെന്നും കേസുകൾ വാദിക്കുകയെന്നത് ഭരണഘടന നൽകുന്ന അവകാശമാണെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. നിറകണ്ണുകളോടെ, തൊഴുകയ്യാൽ എന്നിങ്ങനെ ഹരജിക്കാരി കേസ് വാദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജിക്കാരി ഫോണിലൂടെ അസഭ്യം പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ നോർത്ത് എസ് ഐ എടുത്ത കേസാണ് കോടതി റദ്ദാക്കിയത്. വീടിന് സമീപത്തെ പെന്തക്കോസത് പ്രാർഥനാ ചടങ്ങ് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന ഹരജിക്കാരിയുടെ പരാതിയിൽ അന്വേഷണം നടത്താൻ എസ്പി നോർത്ത് എസ്‌ഐക്ക് നിർദേശം നൽകിയിരുന്നു. ഇക്കാര്യം സംസാരിക്കാൻ വിളിച്ച തന്നോട് എസ്‌ഐ മോശമായി പെരുമാറിയെന്ന് ഹരജിക്കാരി പരാതി നൽകിയിരുന്നു. ഇതിന്റെ പകയാണ് കേസിന് പിന്നിലെന്നും ഹരജിക്കാരി വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതീ നടപടി. ആരോപണ വിധേയനായ എസ്‌ഐക്കെതിരെ അന്വേഷണം നടത്താനും കേസിന്റെ പശ്ചാത്തലം പരിശോധിക്കാനും എസ്പിക്ക് കോടതി നിർദേശം നൽകി.

Judges are not gods: Kerala HC

TAGS :

Next Story