രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വിധി ഈ മാസം 19 ന്
അബദ്ധത്തിൽ വാട്‌സ് ആപ് കോൾ പോയതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഈ മാസം 19-ന് കോടതി വിധി പറയും. ഹരജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി. രാഹുൽ തെറ്റായ രേഖകൾ നൽകിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. രാഹുൽ അതിജീവിതയെ വിളിച്ചത് ഭീഷണിപ്പെടുത്താനാണെന്നും ജാമ്യം റദ്ദാക്കിയില്ലെങ്കിൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അന്വേഷണസംഘം കോടതിയിൽ പറഞ്ഞു.
രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ, അബദ്ധത്തിൽ വാട്‌സ് ആപ് കോൾ പോയതാണെന്നാണ് രാഹുൽമാങ്കൂട്ടത്തിൽ കോടതിയിൽ പറഞ്ഞു. നമ്പർ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ കോൾ അറിയാതെ പോയി എന്നാണ് രാഹുലിന്റെ വാദം.
Next Story
Adjust Story Font
16

