'ആരോഗ്യരംഗം നാഥനില്ല കളരി, രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചതിന് മന്ത്രി മറുപടി പറയണം': കെ.സി വേണുഗോപാല്‍
കോട്ടയം മെഡിക്കല്‍ കോളജിലെ തകര്‍ന്ന കെട്ടിടത്തില്‍ ആളില്ലെന്ന് മന്ത്രിക്ക് ആര് വിവരം നല്‍കിയെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തകര്‍ന്നകെട്ടിടത്തില്‍ ആളില്ലെന്ന് മന്ത്രിക്ക് ആര് വിവരം നല്‍കി. രക്ഷാപ്രവര്‍ത്തനം നേരത്തേ ചെയ്തിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കെട്ടിടം തകരുമ്പോള്‍ അതിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നല്ലേ ആദ്യം നോക്കേണ്ടതെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.
വിശദമായ അന്വേഷണവും നടപടിയും ഉണ്ടാകണം. ആരോഗ്യരംഗം നാഥനില്ല കളരിയെന്നും അപര്യാപ്തതകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പരിഹരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാരിസ് ഡോക്ടര്‍ ഗത്യന്തരമില്ലാതെ പറഞ്ഞുപോയതാണ്. പ്രശ്‌നം അഡ്രസ്സ് ചെയ്യുന്നതിന് പകരം, പറഞ്ഞ ഡോക്ടറെ ഒറ്റപ്പെടുത്തുന്ന മനോഭാവമാണ് സര്‍ക്കാരിന്റേതെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
'രക്ഷപ്രവര്‍ത്തനം വൈകിച്ചതിന് മന്ത്രി മറുപടി പറയണം. എന്തുകൊണ്ട് രക്ഷാപ്രവര്‍ത്തനം വൈകി എന്ന് അന്വേഷിക്കണം. ഭരണം ഒന്‍പതര വര്‍ഷം കഴിഞ്ഞിട്ടും യുഡിഎഫിനെ കുറ്റപ്പെടുത്തല്‍ മാത്രം. എന്ത് സംഭവിച്ചാലും ന്യായീകരിക്കാനാണു മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ആകത്ത് ആരെങ്കിലും ഉണ്ടെന്നു ഉറപ്പ് വരുത്തുന്നതിനു മുന്നേ മന്ത്രി പ്രസ്താവന നടത്തിയത്,'' കെ.സി വേണുഗോപാല്‍ പറഞ്ഞു.
Adjust Story Font
16

