Quantcast

കെ.എം ബഷീർ കേസ്: ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം നിലനിൽക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ശ്രീറാം വെങ്കിട്ടരാമനെതിരായ മനപ്പൂർവമുള്ള നരഹത്യാകുറ്റം ഒഴിവാക്കിയതിനെ എതിർത്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-11-23 11:57:23.0

Published:

23 Nov 2022 9:52 AM GMT

കെ.എം ബഷീർ കേസ്: ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം നിലനിൽക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
X

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം നിലനിൽക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ശ്രീറാം വെങ്കിട്ടരാമനെതിരായ കൊലക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കോടതി നിരീക്ഷണം. 10 വർഷം വരെ തടവ് ലഭിക്കാവുന്ന മനപ്പൂർവമുള്ള നരഹത്യക്കുള്ള വകുപ്പായ 304-2 ഒഴിവാക്കിയായിരുന്നു കോടതി വിധി.

TAGS :

Next Story