Quantcast

കെ. മാധവൻ വീണ്ടും ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ അധ്യക്ഷൻ

ദി വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്‍റും കൺട്രി മാനേജറുമാണ് മാധവൻ

MediaOne Logo

Web Desk

  • Published:

    21 Nov 2022 11:58 AM GMT

കെ. മാധവൻ വീണ്ടും ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ അധ്യക്ഷൻ
X

ന്യൂഡൽഹി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റായി മൂന്നാം തവണയും കെ. മാധവൻ തിരഞ്ഞെടുക്കപ്പെട്ടു. ദി വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമാണ് മാധവൻ.

ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റർമാരുടെയും ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെയും ഉന്നതസമിതിയാണ് ഐ.ബി.ഡി.എഫ്. 2019 മുതൽ സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യയുടെ കൺട്രി മാനേജരായി സേവനമനുഷ്ഠിച്ച കെ. മാധവനെ 2021 ഏപ്രിലിലാണ് ദി വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്‍റായി തിരഞ്ഞെടുത്തത്. നേരത്തെ കമ്പനിയുടെ ടെലിവിഷൻ, സ്റ്റുഡിയോ വിഭാഗത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നു.

2009ൽ ദക്ഷിണേന്ത്യൻ തലവനായാണ് മാധവൻ സ്റ്റാർ ഇന്ത്യയിൽ ചേരുന്നത്. നേരത്തെ ഏഷ്യാനെറ്റ് എം.ഡിയും സി.ഇ.ഒയുമായിരുന്നു. ഡൽഹിയിൽ നടന്ന 23-ാം ഐ.ബി.ഡി.എഫ് വാർഷിക പൊതുയോഗത്തിലാണ് മാധവനെ വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുത്തത്.

Summary: K. Madhavan was elected as the President of Indian Broadcasting and Digital Foundation for the third time

TAGS :

Next Story