Quantcast

പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കാല്‍ക്കാശിന്‍റെ ഗുണമുണ്ടാകില്ല: കെ.മുരളീധരന്‍

പത്മജയോട് കരുണാകരന്‍റെ ആത്മാവ് പൊറുക്കില്ലെന്നും മുരളീധരന്‍

MediaOne Logo

Web Desk

  • Updated:

    2024-03-07 05:24:47.0

Published:

7 March 2024 5:10 AM GMT

k muraleedharan
X

കെ.മുരളീധരന്‍

കോഴിക്കോട്: പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ കാല്‍ക്കാശിന്‍റെ ഗുണമുണ്ടാകില്ലെന്ന് സഹോദരനും എം.പിയുമായ കെ.മുരളീധരന്‍. സഹോദരിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചന്നും മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു.


പത്മജയുടെ ബി.ജെ.പി പ്രവേശനം ദൗർഭാഗ്യകരമാണ്. കോണ്‍ഗ്രസ് എന്നും പരിഗണന നല്‍കിയിട്ടുണ്ട്. മൂന്നുതവണ വിജയസാധ്യതയുള്ള സീറ്റ് നല്‍കി. പത്മജയുടെ തോല്‍വികള്‍ കാലുവാരല്‍ കൊണ്ടല്ല. പത്മജയോട് കരുണാകരന്‍റെ ആത്മാവ് പൊറുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.പത്മജയുടെ ബി.ജെ.പി പ്രവേശനം വടകരയിൽ ബാധിക്കില്ല. തെരഞ്ഞെടുപ്പിൽ വടകരയിൽ തോൽപ്പിക്കണം എന്ന് മനസ്സുള്ള ചിലരാണ് ഇതിന് പിന്നിൽ. പത്മജ മത്സരിച്ചൽ കൂടുതൽ വോട്ട് നോട്ടയ്ക്ക് കിട്ടുമോ അതോ ബി.ജെ.പിക്ക് കിട്ടുമോ എന്ന് കാണണം. വർക്ക് അറ്റ് ഹോമിലുള്ളവർക്ക് ഇത്ര പരിഗണന കൊടുത്താൽ പോരെയെന്നും കെ.മുരളീധരൻ ചോദിച്ചു.

കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് സംഘികളെ നിരങ്ങാൻ സമ്മതിക്കില്ല. കരുണാകരൻ വർഗീയതയോട് സന്ധി ചെയ്തിട്ടില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകും.കരുണാകരൻ്റെ കുടുംബത്തിൽ നിന്ന് ഒരാൾ പോയത് കേരളത്തിൻ്റെ മതേതര മനസിനെ വേദനിപ്പിക്കും. ചിലത് കിട്ടിയല്ല എന് പറയുമ്പോൾ കിട്ടിയതിൻ്റെ കണക്ക് ഓർക്കണം. ബി.ജെ.പിയിലേക്ക് പോകുന്ന കാര്യത്തില്‍ പത്മജ ഒരു സൂചനയും നല്‍കിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. പലരും ക്ഷണിക്കുന്നു, പക്ഷെ അച്ഛൻ്റെ പാരമ്പര്യം വിട്ടുപോകാൻ കഴിയില്ല എന്ന് പറഞ്ഞ ആളാണ് ഈ കടുത്ത തീരുമാനം എടുത്തത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. പക്ഷെ അത് ബന്ധം വേർപിരിയൽ അല്ല. നേതാക്കൾ കുറേ കഷ്ടപ്പെട്ടു, അത് അനുഭവിക്കാത്ത മക്കൾക്ക് ഇതൊന്നും പ്രശ്നമില്ല. പാർട്ടി നയവുമായി താൻ മുന്നോട്ട് പോകുമെന്നും മുരളീധരൻ പറഞ്ഞു.


അതേസമയം തെരഞ്ഞെടുപ്പിൽ കൂടെ നിന്നവർ തന്നെ പത്മജയെ വോട്ട് മാറ്റി ചെയ്ത് തോൽപ്പിച്ചിട്ടുണ്ടെന്ന് ഭർത്താവ് വേണുഗോപാൽ പറഞ്ഞു. പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. രണ്ട് വർഷം മുൻപ് തന്നെ ബി.ജെ.പിയിൽ നിന്ന് ഓഫർ വന്നിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനമില്ലെന്നും

കെ.മുരളീധരനുമായി പത്മജയ്ക്ക് നല്ല ബന്ധമാണെന്നും വേണുഗോപാൽ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story