Quantcast

'യോഗി ആദിത്യനാഥിനെക്കാൾ ആർഎസ്എസിന് വിശ്വാസം പിണറായിയെ': കെ. മുരളീധരന്‍

പൊലീസ് നൽകിയ റിപ്പോർട്ടിൽ സിപിഐക്ക് വിശ്വാസം ഉണ്ടോയെന്നും മുരളീധരൻ ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2024-09-23 06:48:32.0

Published:

23 Sept 2024 12:08 PM IST

k muraleedharan about palakkad dcc letter
X

തൃശൂര്‍: യോഗി ആദിത്യനാഥിനെക്കാൾ ആർഎസ്എസിന് വിശ്വാസം പിണറായി വിജയനെയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പൂരം കലക്കി സുരേഷ് ഗോപിയെ ഡൽഹിക്ക് അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പൊലീസ് നൽകിയ റിപ്പോർട്ടിൽ സിപിഐക്ക് വിശ്വാസം ഉണ്ടോയെന്നും മുരളീധരൻ ചോദിച്ചു.

എം.ആർ അജിത് കുമാറും പി.ശശിയും പിണറായി വിജയന്‍റെ കവചകുണ്ഡലങ്ങളാണ്. അൻവർ അല്ല ബിനോയ് വിശ്വം ഉറഞ്ഞുതുള്ളിയാലും പിണറായി അത് ഊരി വക്കില്ല. അതു ഊരിയാൽ പിണറായി രാജ്ഭവനിൽ പോയി രാജിവച്ചാൽ മതി.അടുത്ത തവണ തലശേരി സ്ഥാനാർഥിയാണ് ശശി, നിങ്ങൾ എഴുതി വച്ചോ. പൂരം കലക്കിയെ പുറത്താക്കുക എന്നതാണ് അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ അജണ്ട. ആർഎസ്എസ് ഏജന്‍റ് പിണറായിയെ താഴെയിറക്കുക. ഭരണപരാജയങ്ങൾ ഉണ്ടെങ്കിലും മൊത്തത്തിൽ ചുരുക്കി ഇങ്ങനെ പറയാം.

തൃശൂർ പൂരം കലക്കൽ റിപ്പോർട്ട് സമർപ്പിച്ചത് പൂരം കലക്കിയ ആൾ തന്നെയാണ്. അതിനെപ്പറ്റി ജനയുഗം വ്യക്തമായി എഴുതിയിട്ടുണ്ട് . തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും ചേർന്ന് പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യം. കെപിസിസിയുടെ റിപ്പോർട്ടിനെപ്പറ്റി കെ. സുധാകരനോട് ചോദിക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി.



TAGS :

Next Story