കെ റെയിൽ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് യു.ഡി.എഫ് ഉപസമിതി
ജനങ്ങളുടെ ആശങ്ക കാണാതെ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത് ജനങ്ങള്‍ക്കും പ്രകൃതിക്കും തിരിച്ചടിയാകുമെന്ന് ഉപസമിതി വ്യക്തമാക്കി

കെ റെയിൽ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് യു.ഡി.എഫ് ഉപസമിതി. പദ്ധതി കേരള ത്തെ കീറിമുറിക്കുമെന്നും പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്നും യു.ഡി.എഫ് ഉപസമിതി വിലയിരുത്തി. കോട്ടയത്ത് നടന്ന യു.ഡി.എഫ് ഉപസമിതിയുടെ സിറ്റിംഗില് നിരവധി പരാതികളാണ് ലഭിച്ചത്. കോട്ടയം ജില്ലയ്ക്ക് പുറമേ മധ്യകേരളത്തില്‍ കെ റെയില്‍ പദ്ധതി കടന്ന് പോകുന്ന പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ പരാതിയുമായി എത്തി. ജനങ്ങളുടെ ആശങ്ക കാണാതെ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത് ജനങ്ങള്‍ക്കും പ്രകൃതിക്കും തിരിച്ചടിയാകുമെന്ന് ഉപസമിതി വ്യക്തമാക്കി.
പദ്ധതിയുടെ ചിലവ് സംബന്ധിച്ച് സംസ്ഥാനം പറയുന്നതല്ല റെയില്‍വേയുടെ കണക്ക്. കൂടുതല് തുക പദ്ധതിക്ക് വേണ്ടി ചിലവഴിക്കേണ്ടി വരും. റോഡുകള്‍ നന്നാക്കാതെ കെ റെയില്‍ പദ്ധതിക്ക് വേണ്ടി സർക്കാർ പോകുന്നത് ഇരട്ടത്താപ്പാണെന്നും യു.ഡി.എഫ് ഉപസിമിതി ആരോപിച്ചു. തിരുവന്തപുരത്തെ സിറ്റിംഗ് കൂടി പൂർത്തിയാക്കിയാല് ഉപ സമിതി റിപ്പോർട്ട് സമർപ്പിക്കും. പിന്നാലെ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാന് യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16

