Quantcast

കെ റെയിൽ അലൈൻമെന്റ്: ഭൂവുടമക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നിഷേധിച്ചു

മുമ്പ് ബാങ്ക് വായ്പ ആവശ്യത്തിന് വേണ്ടി കൈവശാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-01 10:34:20.0

Published:

1 April 2022 9:38 AM GMT

കെ റെയിൽ അലൈൻമെന്റ്:  ഭൂവുടമക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നിഷേധിച്ചു
X
Listen to this Article

പത്തനംതിട്ട: കെ റെയിൽ അലൈൻമെന്റിന്റെ പേരിൽ ഭൂവുടമക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നിഷേധിച്ചു. പത്തനംതിട്ട സ്വദേശി സുധർമ്മാദേവിക്കാണ് കുന്നന്താനം വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നിഷേധിച്ചത്. കെ റെയിൽ അലൈൻമെന്റിൽ ഉൾപ്പെട്ട ഭൂമി ആയതിനാൽ സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാണ് സുധർമ്മാദേവി പറയുന്നത്. മുമ്പ് ബാങ്ക് വായ്പ ആവശ്യത്തിന് വേണ്ടി സുധർമ്മയ്ക്ക് 2021 ആഗസ്റ്റ് എട്ടിന് കൈവശാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് ആഗസ്റ്റ് 23ന് കെട്ടിട നിർമാണത്തിനായി കൈവശാവകാശ സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷയാണ് തള്ളിയത്.

അതേസമയം, സിൽവർ ലൈൻ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കല്ലിട്ട ഭൂമിയിൽ വായ്പ നിഷേധിക്കരുതെന്നും വായ്പ നൽകണമെന്നും ബാങ്കുകളോട് ആവശ്യപ്പെടും.ഇന്നലെ പത്തനംതിട്ടയിൽ കുന്നത്താനം സ്വദേശി രാധാമണിയമ്മക്കാണ് ബാങ്കിൽ നിന്നും വായ്പ നിഷേധിച്ചിരുന്നു. സിൽവർലൈൻ സർവേയിൽ ഉൾപെട്ട ഭൂമിയായതിനാലാണ് വായ്പ നിഷേധിച്ചത്. ഇത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ബാങ്കേഴ്‌സിന്റെ യോഗം വിളിച്ചു ചേർക്കാൻ ധാരണയായത്. എന്നാൽ യോഗത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ല.



K Rail Alignment: Landlord denied denomination certificate

TAGS :

Next Story